വിധി മറ്റൊരു ബെഞ്ച്‌ തിരുത്തുന്നത് പെരുകുന്നു, വേദനാജനകമെന്ന്‌ സുപ്രീംകോടതി

വിധി മറ്റൊരു ബെഞ്ച്‌ തിരുത്തുന്നത് പെരുകുന്നു, വേദനാജനകമെന്ന്‌ സുപ്രീംകോടതി
വിധി മറ്റൊരു ബെഞ്ച്‌ തിരുത്തുന്നത് പെരുകുന്നു, വേദനാജനകമെന്ന്‌ സുപ്രീംകോടതി
Share  
2025 Nov 28, 09:31 AM
vasthu
BHAKSHASREE
mahathma
mannan

ന്യൂഡൽഹി: വിധികൾ മറ്റൊരു ബെഞ്ച് മറികടക്കുന്ന പ്രവണത അടുത്തകാലത്തായി കൂടിവരുന്നത് വേദനാജനകമാണെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും അഗസ്റ്റിൻ ജോർജ് മസീഹുമടങ്ങിയ ബെഞ്ചാണ് നിയമലോകത്ത് ചർച്ചയായേക്കാവുന്ന സുപ്രധാന നിരീക്ഷണം നടത്തിയത്. രാഷ്ട്രപതിക്കും ഗവർണർക്കും സമയക്രമം നിശ്ചയിക്കൽ, പദ്ധതികൾക്ക് മുൻകൂർ പാരിസ്ഥിതികാനുമതി, ഡൽഹിയിലെ പടക്കനിരോധനം, തെരുവുനായ പ്രശ്‌നം തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ അടുത്തിടെ സുപ്രീംകോടതി പഴയ നിലപാടിൽ മാറ്റം വരുത്തിയിരുന്നു.


തങ്ങളുടെ കാഴ്ചപ്പാടാണ് മികച്ചതെന്ന് മറ്റൊരു ബെഞ്ചിന് തോന്നിയതുകൊണ്ടുമാത്രം വിധികൾ തിരുത്തപ്പെടുകയാണെങ്കിൽ ഒരു തീരുമാനവും അന്തിമമാകില്ലെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അങ്ങനെവരുന്നത് ഭരണഘടനയുടെ 141-ാം അനുച്ഛേദപ്രകാരം സുപ്രീംകോടതിയിൽ നിക്ഷിപ്‌തമായ അധികാരംതന്നെ ഇല്ലാതാക്കുമെന്നും ബെഞ്ച് മുന്നറിയിപ്പുനൽകി. അതിൻ്റെ മുഖ്യലക്ഷ്യമില്ലാതാകും. തന്റെ ജാമ്യനിബന്ധനയിൽ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് കൊൽക്കത്ത സ്വദേശി നൽകിയ ഹർജി തള്ളിയാണ് ബെഞ്ചിന്റെ നിരീക്ഷണം.


ഒരു ബെഞ്ചിന്റെ ഉത്തരവിൽ തിരുത്തൽ നേടി മറ്റൊരു ബെഞ്ചിനെ ഹർമ്മിക്കാർ സമീപിക്കുന്ന പ്രവണത കൂടിവരുന്നതിനോടും സുപ്രീംകോടതി കടുത്ത വിയോജിപ്പറിയിച്ചു. ചില കക്ഷികൾക്ക് പരാതിയുണ്ടെന്ന കാരണത്താൽ വിധി പറഞ്ഞ ജഡ്ജിമാരുടെ അഭാവത്തിൽ (വിരമിച്ചതിനാനർ) തുടർന്നുള്ള ബെഞ്ചുകളോ അല്ലെങ്കിൽ പ്രത്യേകം രൂപവത്‌കരിച്ച ബെഞ്ചോ പഴയ നിലപാട് മാറ്റുന്ന പ്രവണത കൂടിവരുകയാണെന്നും ഇത് വേദനയുണ്ടാക്കുന്നതായും ജസ്റ്റിസ് ദീപങ്കാർ ദത്തയുടെ ഉത്തരവിൽ നിരീക്ഷിച്ചു


കൊൽക്കത്ത വിട്ടുപോകരുതെന്ന ജാമ്യനിബന്ധനയിൽ മാറ്റംതേടി അനീസുർ റഹ്‌മാൻ നൽകിയ ഹർജി തള്ളിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ജാമ്യനിബന്ധനയിൽ മാറ്റംതേടി ആദ്യം നൽകിയ ഹർജി ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. തുടർന്ന് ജസ്‌റ്റിസ് ഓക വിരമിച്ചശേഷം ഇയാൾ വീണ്ടും സമീപിച്ചപ്പോഴാണ് വിഷയം ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ ബെഞ്ചിലെത്തിയത്.


തിരുത്തിയ തീരുമാനങ്ങൾ


ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്കും രാഷ്ട്രപതിക്കും സമയക്രമം നിശ്ചയിച്ച രണ്ടംഗ ബെഞ്ചിൻ്റെ വിധി, രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് മറ്റൊരു നിലപാടെടുത്തതോടെ അപ്രസക്തമായിരുന്നു. ബില്ലുകളിൽ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയക്രമം നിശ്ചയിക്കാൻ കോടതിക്കാവില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്


* ഡൽഹിയിലെ കടുത്ത വായുമലിനീകരണത്തിൻ്റെ പശ്ചാത്തലത്തിൽ സമ്പൂർണ പടക്കനിരോധനം ഏർപ്പെടുത്തിയ വിധിയും അടുത്തിടെ തിരുത്തിക്കൊണ്ട് ഹരിത പടക്കങ്ങൾക്ക് അനുമതി നൽകിയിരുന്നു


* ഡൽഹിയിലെ മുഴുവൻ തെരുവുനായകളെയും പിടികൂടി ഷെൽട്ടറിലാക്കണമെന്ന വിധിയും പ്രത്യേക ബെഞ്ചുണ്ടാക്കി തിരുത്തി * പദ്ധതികൾക്ക് പാരിസ്ഥിതികാനുമതി മുൻകൂറായിത്തന്നെ വേണമെന്നും തുടങ്ങിക്കഴിഞ്ഞശേഷം പിന്നീട് മുൻകാല പ്രാബല്യത്തോടെ നൽകാനാവില്ലെന്നുമുള്ള വിധിയും അടുത്തിടെ പിൻവലിച്ചിരുന്നു

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan