ന്യൂഡൽഹി: അപകട ഇൻഷുറൻസ് പരിരക്ഷ ഓൺലൈൻ ടിക്കറ്റെടുക്കുന്ന യാത്രക്കാർക്ക് മാത്രമാക്കിയതിൽ റെയിൽവേയോട് വിശദീകരണം തേടി സുപ്രീംകോടതി. റെയിൽവേസ്റ്റേഷനുകളിൽനിന്ന് നേരിട്ട് ടിക്കറ്റ് എടുക്കുന്നവർക്ക്് ഇൻഷുറൻസ് അനുകൂല്യം ലഭിക്കാത്തതിൽ കോടതി അത്യപ്തി അറിയിച്ചു. റെയിൽപ്പാളത്തിലും റെയിൽവേ ക്രോസിങ്ങുകളിലും സുരക്ഷ ഉറപ്പാക്കണമെന്നും ജസ്റ്റിസ് എ. അമാനുള്ളയും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും അടങ്ങിയ ബെഞ്ച് റെയിൽവേക്ക് നിർദേശം നൽകി. റെയിൽവേ സുരക്ഷ സംബന്ധിച്ച് ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ഓൺലൈനായി ടിക്കറ്റ് വാങ്ങുന്ന യാത്രക്കാർക്ക് അപകടങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ടെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ടിക്കറ്റ് വാങ്ങുന്നതിനുള്ള രണ്ട് രീതികൾ തമ്മിലുള്ള വ്യത്യാസത്തിന്റെ കാരണം സംബന്ധിച്ച് വിശദീകരണം ആവശ്യമാണ് കോടതി പറഞ്ഞു. സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുമായി റെയിൽവേക്ക് മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു. കൂടുതൽ വാദത്തിനായി ഹർജി ജനുവരി 13-ലേക്ക് മാറ്റി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.png)


_h_small.jpg)

