ന്യൂഡല്‍ഹി: കേരളത്തിലെ 518 പോലീസ് സ്റ്റേഷനുകളിലെ സിസിടിവി സ്ഥാപിക്കല്‍ പൂര്‍ത്തിയായതായി സംസ്ഥാന സര്‍ക്കാര്‍. ഇതില്‍ 483 പോലീസ് സ്റ്റേഷനുകള്‍ ക്രമസമാധാനപാലനത്തിനുള്ള സ്റ്റേഷനുകള്‍ ആണ്. രാത്രി ഉള്‍പ്പടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 12 സിസിടിവികളാണ് ഓരോ പോലീസ് സ്റ്റേഷനിലും സ്ഥാപിച്ചിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
520 പോലീസ് സ്റ്റേഷനുകളിലാണ് ഒന്നാംഘട്ടത്തില്‍ സിസിടിവികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ മാഞ്ഞൂര്‍, വൈത്തിരി പോലീസ് സ്റ്റേഷനുകള്‍ ഒഴികെയുള്ളവയില്‍ സിസിടിവി സ്ഥാപിക്കല്‍ പൂര്‍ത്തിയതായി സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ. ശശി സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിസിടിവി സ്ഥാപിക്കല്‍ പൂര്‍ത്തികരിച്ച പോലീസ് സ്റ്റേഷനുകളില്‍ 483 എണ്ണം ക്രമസമാധാന പാലനത്തിനുള്ള സ്റ്റേഷനുകളാണ്.
13 എണ്ണം റയില്‍വെ പോലീസ് സ്റ്റേഷനുകളും 10 എണ്ണം തീരദേശ പോലീസ് സ്റ്റേഷനുകളും 14 എണ്ണം വനിതാ പോലീസ് സ്റ്റേഷനുകളും ആണെന്നും സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 20 സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പടെ 28 പോലീസ് സ്റ്റേഷനുകളില്‍ക്കൂടി സിസിടിവി സ്ഥാപിക്കല്‍ പുരോഗമിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
ഇന്‍സ്‌പെക്ടര്‍മാരുടെയും സബ് ഇന്‍സ്പെക്ടര്‍മാരുടെയും മുറികള്‍ സിസിടിവി നിരീക്ഷണത്തില്‍
12 സിസിടിവികളാണ് ഓരോ സ്റ്റേഷനിലും സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ ഇന്‍സ്‌പെക്ടറുടെയും സബ് ഇന്‍സ്‌പെക്ടറുടെയും മുറികള്‍ ഉള്‍പെടും. ലോക്കപ്പിന് മുന്നിലെ ഇടനാഴി, റിസപ്ഷന്‍, പോലീസ് സ്റ്റേഷന്റെ പ്രവേശന കവാടം, പിന്‍ഭാഗം എന്നിവയും ഉള്‍പ്പെടും. ഈ സിസിടിവികള്‍ രാത്രികാലങ്ങളിലും പ്രവര്‍ത്തിക്കുന്നവയാണ്. ശബ്ദം ഉള്‍പ്പടെ റെക്കോര്‍ഡ് ചെയ്യും. ദൃശ്യങ്ങളില്‍ ക്രമക്കേട് നടത്തിയാല്‍ കണ്ടെത്താന്‍ കഴിയുമെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു. ഓരോ സ്റ്റേഷനിലും എട്ട് ടിബിയുടെ 16 ഹാര്‍ഡ് ഡിസ്‌കുകളും അനുവദിച്ചിട്ടുണ്ട്. ഒന്നര വര്‍ഷത്തോളം ഡാറ്റ സൂക്ഷിക്കാനാകുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.png)


_h_small.jpg)

