കൊളോണിയൽ മനോഭാവം ഉപേക്ഷിക്കാൻ ഭരണഘടന സഹായിച്ചു -രാഷ്ട്രപതി

കൊളോണിയൽ മനോഭാവം ഉപേക്ഷിക്കാൻ ഭരണഘടന സഹായിച്ചു -രാഷ്ട്രപതി
കൊളോണിയൽ മനോഭാവം ഉപേക്ഷിക്കാൻ ഭരണഘടന സഹായിച്ചു -രാഷ്ട്രപതി
Share  
2025 Nov 27, 09:08 AM
vasthu
BHAKSHASREE
mahathma
mannan

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന ദേശീയാഭിമാനത്തിൻ്റെ രേഖയാണെന്നും കൊളോണിയൽ മനോഭാവം ഉപേക്ഷിച്ച് ദേശീയബോധത്തോടെ രാജ്യത്തെ മുന്നോട്ടുനയിക്കാനുള്ള മാർഗനിർദേശമാണെന്നും രാഷ്ട്രപതി (ദ്രൗപദി മുർമു ഭരണഘടനാദിനാചരണത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. 1949 നവംബർ 26-ന് ഭരണഘടനാ അസംബ്ലി, ഭരണഘടന അംഗീകരിച്ചതിൻ്റെ സ്‌മരണാർഥമാണ് 2015 മുതൽ ഭരണഘടനാദിനം ആചരിക്കുന്നത്.


"ഭരണഘടനാനിർമാതാക്കൾ പൗരരുടെ വ്യക്തിപരവും ജനാധിപത്യപരവുമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിച്ചു. ഭരണഘടനയിൽ സാമൂഹികനീതിക്കാണ് പ്രാധാന്യം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാതൃകയ്ക്കാണ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് -മാഷ്ട്രപതി പറഞ്ഞു. ഭരണഘടനയുടെ ആമുഖം രാഷ്ട്രപതി ചൊല്ലിക്കൊടുത്തു. മലയാളം, മറാഠി, നേപ്പാളി, പഞ്ചാബി, ബോഡോ, കശ്മീരി, തെലുഗു, ഒഡിയ, അസമീസ് എന്നിങ്ങനെ ഒമ്പത് ഭാഷകളിലുള്ള ഭരണഘടനയും രാഷ്ട്രപതി പുറത്തിറക്കി. 10 വർഷംകൊണ്ട് 25 കോടി സഹോദരീസഹോദരന്മാരെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചുവെന്നും മാനവചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത നേട്ടമാണിതെന്നും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണൻ പറഞ്ഞു.


ഭരണഘടന അക്ഷരംപ്രതി പാലിച്ചാൽ 2047 ആകുമ്പോൾ ഇന്ത്യ വികസിത രാജ്യമായി മാറുമെന്ന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർള പറഞ്ഞു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, പാർലമെൻ്ററി കാര്യമന്ത്രി കിരൺ റിജിജു, ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ്, ജെ.പി. നഡ്ഡ തുടങ്ങിയവരും പങ്കെടുത്തു.


കർത്തവ്യങ്ങൾ നിറവേറ്റണം കത്തെഴുതി പ്രധാനമന്ത്രി


! രാജ്യത്തെ പൗരർ ഭരണഘടനാപരമായ കർത്തവ്യങ്ങൾ നിറവേറ്റണമെന്നും ജനാധിപത്യത്തിൻ്റെ അടിത്തറ അതാണെന്നും ഭരണഘടനാ ദിനത്തിൽ ജനങ്ങൾക്കെഴുതിയ കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. കർത്തവ്യ നിർവഹണത്തിലൂടെയാണ് അവകാശങ്ങളുടെ ഒഴുക്കുണ്ടാകുന്നതെന്ന മഹാത്മാ ഗാന്ധിയുടെ വിശ്വാസം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കർത്തവ്യങ്ങളുടെ പൂർത്തീകരണമാണ് സാമൂഹിക, സാമ്പത്തിക പുരോഗതിയുടെ അടിത്തറയാകുന്നതെന്ന് കൂട്ടിച്ചേർത്തു. ഭരണഘടന തയ്യാറാക്കുന്നതിൽ ഡോ.ബി ആർ അംബേദ്‌കർ, ഡോ. രാജേന്ദ്രപ്രസാദ് എന്നിവരുടെ സംഭാവനകൾ മോദി സ്മരിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan