ന്യൂഡൽഹി: രാജ്യത്തെ പൗരർ ഭരണഘടനാപരമായ കടമകൾ നിറവേറ്റണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനാദിനത്തിൽ പൗരന്മാർക്കെഴുതിയ കത്തിൽ, വോട്ടവകാശം വിനിയോഗിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ടതിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 18 വയസ്സ് തികയുന്ന കന്നി വോട്ടർമാരെ ആദരിച്ചുകൊണ്ട് സ്കൂളുകളും കോളേജുകളും ഭരണഘടനാദിനം ആഘോഷിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കടമകൾ നിർവഹിക്കുന്നതിലൂടെയാണ് അവകാശങ്ങൾ ഉണ്ടാകുന്നതെന്ന മഹാത്മാഗാന്ധിയുടെ വിശ്വാസത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയുടെ അടിസ്ഥാനം കടമകൾ നിറവേറ്റുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സ്വീകരിക്കുന്ന നയങ്ങളും തീരുമാനങ്ങളും വരും തലമുറയുടെ ജീവിതത്തെ രൂപപ്പെടുത്തുമെന്ന് പറഞ്ഞ അദ്ദേഹം വികസിത ഭാരതം എന്ന കാഴ്ചപ്പാടിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ പൗരർ അവരുടെ കടമകൾക്ക് പ്രഥമസ്ഥാനം നൽകണമെന്നും അഭ്യർഥിച്ചു.
"നമ്മുടെ ഭരണഘടന മനുഷ്യന്റെ അന്തസ്സിനും സമത്വത്തിനും സ്വാതന്ത്ര്യത്തിനും അതീവ പ്രാധാന്യം നൽകുന്നു. അത് നമുക്ക് അവകാശങ്ങൾ നൽകുമ്പോൾ തന്നെ, പൗരന്മാർ എന്ന നിലയിലുള്ള നമ്മുടെ കടമകളെക്കുറിച്ചും ഓർമ്മിപ്പിക്കുന്നു, അത് നാം എപ്പോഴും നിറവേറ്റാൻ ശ്രമിക്കണം. ഈ കടമകളാണ് ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറ," എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. ഭരണഘടനാ ശിൽപികൾക്കും അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു. "വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള നമ്മുടെ പരിശ്രമത്തിൽ അവരുടെ കാഴ്ചപ്പാടും ദീർഘവീക്ഷണവും നമ്മെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണ്," പ്രധാനമന്ത്രി പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.png)


_h_small.jpg)

