ശാസ്ത്രജ്ഞർക്ക് മാധ്യമവിലക്ക് ഏർപ്പെടുത്താൻ ഐസിഎആർ

ശാസ്ത്രജ്ഞർക്ക് മാധ്യമവിലക്ക് ഏർപ്പെടുത്താൻ ഐസിഎആർ
ശാസ്ത്രജ്ഞർക്ക് മാധ്യമവിലക്ക് ഏർപ്പെടുത്താൻ ഐസിഎആർ
Share  
2025 Nov 24, 09:21 AM
vasthu
BHAKSHASREE
mahathma
mannan

ന്യൂഡൽഹി: ജനിതകമാറ്റം വരുത്തിയ രണ്ട് നെല്ലിനങ്ങളെച്ചൊല്ലിയുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ശാസ്ത്രജ്ഞർക്ക് മാധ്യമങ്ങൾക്കുമുന്നിൽ അഭിപ്രായവിലക്ക് ഏർപ്പെടുത്താൻ ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ). ഗവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളിൽ പങ്കിടുന്നത് നിയന്ത്രിക്കുന്നതടക്കമുള്ള നിർദേശങ്ങൾ ഐസിഎആർ തയ്യാറാക്കുന്നതായാണ് സൂചന. കണ്ടെത്തലുകളിൽ പൂർണ ബോധ്യം ഉണ്ടാവുന്നതുവരെ അവ അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണം. ഗവേഷണത്തിന് ബഹുമതിതേടാൻ ശാസ്ത്രജ്ഞർ എല്ലായ്പ്പോഴും കൃതികൾ പ്രസിദ്ധീകരിക്കാനുള്ള തിരക്കിലാണെന്നും പലപ്പോഴും ശക്തമായ ഡേറ്റാ പിന്തുണയില്ലെന്നും ഇതുറപ്പാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് നിർദേശങ്ങൾ കൊണ്ടുവരുന്നത്.


ഐസിഎആർ വികസിപ്പിച്ചെടുത്ത ജനിതകമാറ്റം വരുത്തിയ രണ്ട് നെല്ലിനങ്ങളായ പുസ ഡിഎസ്‌ടി 1, ഡിആർആൻ ധൻ 100 (കമല) എന്നിവ മേയ് നാലിന് സർക്കാർ പുറക്കിറക്കിയിരുന്നു. ഉയർന്ന ഉത്പാദനം, കാലാവസ്ഥUDD പൊരുത്തപ്പെടൽ, ജലസംരക്ഷണം എന്നിവയിൽ ഈ ഇനങ്ങൾ വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്ന് കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ മന്ത്രിയുടെയും ഐസിഎആറിൻ്റെയും അവകാശവാദത്തെ ജനിതകമാറ്റം വരുത്തിയ വിളകൾക്കെതിരേ പ്രവർത്തിക്കുന്ന സംഘം തള്ളി. ശാസ്ത്രജ്ഞരും കർഷകനേതാക്കളും മെഡിക്കൽ വിദഗ്‌ധരും ഒന്നിച്ചുള്ള വേദിയാണ് ഐസിഎആർ ഡേറ്റ ഉദ്ധരിച്ച് തള്ളിയത്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan