ന്യൂഡൽഹി: ഇന്ത്യൻനിർമിത യുദ്ധവിമാനം 'തേജസ്' ദുബായ് എയർപ്പോയിലെ വ്യോമാഭ്യാസത്തിനിടെ തകർന്ന് പൈലറ്റ് മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വ്യോമസേന. ദുബായ് ഏവിയേഷൻ അതോറിറ്റിയുമായി സഹകരിച്ചാണ് അന്വേഷണം. ബ്ലാക്ക് ബോക്‌സ് കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. ഇപ്പോഴത്തെ ഘട്ടത്തിൽ അപകടകാരണം വ്യക്തമല്ല.
അപകടത്തിന്റെ എല്ലാവശങ്ങളും സാധ്യതകളും പരിശോധിക്കുമെന്ന് അധികൃതർ പറഞ്ഞു. അപകടമുണ്ടായപ്പോൾ എന്തുകൊണ്ടാണ് പൈലറ്റിന് ഈജക്ട് ചെയ്ത് രക്ഷപ്പെടാൻ സാധിക്കാതിരുന്നതെന്നത് പ്രധാന പരിശോധന വിഷയമാണെന്നാണ് റിപ്പോർട്ടുകൾ. വിമാനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതോ അമിത ഗുരുത്വാകർഷണംകൊണ്ട് പൈലറ്റിന് അപായം സംഭവിച്ചതോ ആകാം അപകടകാരണമെന്നാണ് വ്യോമയാന വിദഗ്‌ധർ സൂചിപ്പിക്കുന്നത്. വിശദമായ അന്വേഷണത്തിനുശേഷമേ യഥാർഥകാരണം വ്യക്തമാകുവെന്നും അവർ പറയുന്നു.
അതിനിടെ, നമാംശ് സ്യാൽ അവസാനനിമിഷം ഇജക്ട‌് ചെയ്‌ത് പുറത്തുചാടാൻ ശ്രമിച്ചിരുന്നുവെന്ന് സൂചനനൽകുന്ന ദൃശ്യവും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനം തീഗോളമായിമാറുന്ന സമയത്ത്, പാരച്യൂട്ട് പോലുള്ള വസ്തു കാണാം, പൈലറ്റ് പുറത്തുപാടാൻ ശ്രമിച്ചെങ്കിലും സമയം വൈകിപ്പോയിരുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. മികച്ച സുരക്ഷാ റെക്കോഡുള്ള വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാനും അതിനെ രക്ഷിക്കാനും പൈലറ്റ് ശ്രമിച്ചതുകൊണ്ടാകാം ഇങ്ങനെ സംഭവിച്ചത് എന്നാണ് വിദഗ്‌ധരുടെ അനുമാനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















_h_small.jpg)


