ചെന്നൈ: യാത്രാത്തിരക്ക് കണക്കിലെടുത്ത് തീവണ്ടികളിൽ കോച്ചുകൾ കൂട്ടിയതിലൂടെ കഴിഞ്ഞ ഏഴുമാസത്തിനിടെ 22 കോടി രൂപയുടെ അധികവരുമാനം ലഭിച്ചതായി ദക്ഷിണറെയിൽവേ സെക്കൻഡ് എസി കോച്ചുകൾ, തേർഡ് എസി കോച്ചുകൾ, പകൽതീവണ്ടികളിൽ എസി ചെയർകാർ കോച്ചുകൾ എന്നിവയുടെ എണ്ണവും കൂട്ടിയിരുന്നു.
സ്ലീപ്പർ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചാണ് എസി കോച്ചുകൾ കൂട്ടിയത്. അതുപോലെ പരമാവധി എക്‌സ്പ്രസ് തീവണ്ടികളിൽ ജനറൽ കോച്ചുകളുടെ എണ്ണം നാലെണ്ണമായി വർധിപ്പിച്ചിരുന്നു. പലവണ്ടികളിലും കോവിഡിനുശേഷം രണ്ട് ജനറൽകോച്ചാണ് ഉണ്ടായിരുന്നത്. എല്ലാ എക്‌സ്പ്രസ് വണ്ടികളിലും ജനറൽ കോച്ചുകളുടെ എണ്ണം കോവിഡിന് മുൻപുണ്ടായിരുന്നതുപോലെ വർധിപ്പിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തെത്തുടർന്നാണ് വീണ്ടും നാലാക്കിയത്.
വരുമാനം പ്രധാനമായും ലഭിച്ചത് എസി കോച്ചുകളിൽനിന്നാണ്. കഴിഞ്ഞ ആറുമാസത്തിനിടയിൽ ചെന്നൈ സെൻട്രൽ ആലപ്പുഴ എക്‌സ്പ്രസിലും ചെന്നൈ സെൻട്രൽ തിരുവനന്തപുരം എക്‌സ്പ്രസിലും ഒരോ സെക്കൻഡ് എസി കോച്ച് കൂട്ടിയിരുന്നു. തമിഴ്‌നാട്ടിലെ വിവിധതീവണ്ടികളിലും തേർഡ് എസി കോച്ചുകളുടെ എണ്ണം കൂട്ടിയിരുന്നു.
പകൽവണ്ടികളിൽ എസി ചെയർകാർ കോച്ചുകളുടെ എണ്ണവും കൂട്ടിയിരുന്നു. അതേസമയം, സ്ലീപ്പർ കോച്ചുകൾ കുറച്ച് എസി കോച്ചുകൾ കൂട്ടുന്നതിനെതിരേ യാത്രക്കാരും കേരളത്തിലെയും തമിഴ്‌നാട്ടിലെയും പാസഞ്ചർ അസോസിയേഷനുകളും പ്രതികരിച്ചിരുന്നു. എന്നാൽ പ്രതിഷേധം റെയിൽവേ മുഖവിലയ്ക്കെടുത്തില്ല. മുൻകാലങ്ങളിൽ തേർഡ് എസി കോച്ചുകൾ മാത്രമാണ് വർധിച്ചിരുന്നതെങ്കിൽ ഇപ്പോൾ സെക്കൻഡ് എസി കോച്ചുകളുടെ എണ്ണവും കൂട്ടുന്നുണ്ട്. ഘട്ടംഘട്ടമായി എസി കോച്ചുകളുടെ എണ്ണം കൂട്ടുമെന്ന് മൂന്നുവർഷം മുൻപുതന്നെ റെയിൽവേ അറിയിച്ചിരുന്നു. പെരമ്പൂർ ഇന്റഗ്രൽ കോച്ച് (ഐസിഎഫ്) ഫാക്‌ടറിയിൽ നിർമിക്കുന്ന സ്ലീപ്പർ കോച്ചുകളുടെ എണ്ണം ഗണ്യമായി കുറച്ചിട്ടിട്ടുണ്ട്. ഇപ്പോൾ എസി കോച്ചുകളാണ് കൂടുതൽ നിർമിക്കുന്നതെന്ന് ഐസിഎഫ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















