നാല് തൊഴിൽ ചട്ടങ്ങൾ പ്രാബല്യത്തിൽ; സമഗ്രവും പുരോഗമനപരവുമെന്ന് പ്രധാനമന്ത്രി

നാല് തൊഴിൽ ചട്ടങ്ങൾ പ്രാബല്യത്തിൽ; സമഗ്രവും പുരോഗമനപരവുമെന്ന് പ്രധാനമന്ത്രി
നാല് തൊഴിൽ ചട്ടങ്ങൾ പ്രാബല്യത്തിൽ; സമഗ്രവും പുരോഗമനപരവുമെന്ന് പ്രധാനമന്ത്രി
Share  
2025 Nov 22, 09:16 AM
vasthu
BHAKSHASREE
mahathma
mannan

ന്യൂഡൽഹി: തൊഴിൽ നിയമങ്ങളിൽ നിർണായകമായ പരിഷ്‌കരണങ്ങൾ നടത്തിക്കൊണ്ട് സർക്കാർ നാല് തൊഴിൽചട്ടങ്ങൾ (ലേബർ കോഡ്) വിജ്ഞാപനം ചെയ്‌തു. തൊഴിൽ രംഗത്ത് പുതിയ പരിഷ്‌കരണങ്ങൾക്ക് തുടക്കമിടുന്നതാണിത്. ഗിഗ് വർക്കർമാർക്ക് സാർവത്രിക സാമൂഹികസുരക്ഷ പരിരക്ഷ, എല്ലാ ജീവനക്കാർക്കും നിർബന്ധിത നിയമന ഉത്തരവ്, നിയമപ്രകാരമുള്ള മിനിമം വേതനം, സമയബന്ധിതമായ ശമ്പള വിതരണം എന്നിവ ഉറപ്പുവരുത്തുന്നതാണ് നാല് തൊഴിൽ ചട്ടങ്ങൾ.


2019-ലെ വേതനച്ചട്ടം(കോഡ് ഓഫ് വേജസ്), 2020-ലെ വ്യവസായ ബന്ധപ്പട്ടം (ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്) 2020-ലെ സാമൂഹിക സുരക്ഷാചട്ടം( കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി), 2020-ലെ ജോലി സംബന്ധമായ സുരക്ഷ, ആരോഗ്യ പ്രവർത്തന സാഹചര്യം എന്നിവ സംബന്ധിച്ചചട്ടം( ഒക്കുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിങ് കണ്ടീഷൻസ്) എന്നിവയാണ് ചട്ടങ്ങൾ, നിലവിലുള്ള 29 വിത്യസ്‌തചട്ടങ്ങൾക്ക് പകരമായാണ് ഏകികൃത തൊഴിൽചട്ടം.


സ്ത്രീകൾക്ക് വിപുലമായ അവകാശങ്ങളും സുരക്ഷയും പരിഷ്‌കരണത്തിന്റെ ഭാഗമാണ്. സുരക്ഷാ ക്രമീകരണങ്ങളോടെ സ്ത‌ീകൾക്ക് രാത്രികാല ഷിഫ്റ്റ് ജോലി അനുവദിക്കും. 40 വയസ്സിന് മുകളിലുള്ളവർക്ക് വാർഷിക ആരോഗ്യ പരിശോധന, രാജ്യം മുഴുവൻ പ്രാബല്യമുള്ള ഇഎസ് ഐ പരിരക്ഷ, ഏക രജി‌സ്ട്രേഷൻ എന്നിവ ചട്ടങ്ങളുടെ ഭാഗമാണ്.


തൊഴിലാളികളുടെ ശാക്തീകരണത്തിനായുള്ള സമഗ്രവും പുരോഗമനപരവുമായ പരിഷ്‌കരണമാണ് നിലവിൽ വന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.


സാമൂഹികസുരക്ഷാ കോഡ് പ്രകാരം ഗിഗ്, പ്ലാറ്റ് ഫോം ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കും. എല്ലാ ജീവനക്കാർക്കും പിഎഫ് ഇഎസ്ഐ. ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും. വേതന കോഡ് പ്രകാരം എല്ലാ ജീവനക്കാരും നിയമപരമായ മിനിമം വേതനത്തിന് അർഹരാകും.


ആദ്യമായി 'ഗിഗ് വർക്ക്', 'പ്ലാറ്റ്ഫോം വർക്ക്', 'അഗ്രഗേറ്റർമാർ' എന്നിവ നിർവചിച്ചിട്ടുണ്ട്. നിശ്ചിതകാല ജീവനക്കാർ ഒരു വർഷത്തിനകം ഗ്രാറ്റ്വിറ്റിക്ക് അർഹരാകും. തോട്ടം തൊഴിലാളികൾ സാമൂഹിക സുരക്ഷാ കോഡിന്റെ പരിധിയിൽ വരും. ഇലക്ട്രോണിക് മാധ്യമങ്ങളിലെ പത്രപ്രവർത്തകർ, ഡബ്ബിങ് ആർട്ടിസ്റ്റുകൾ, സ്റ്റണ്ട് പെർഫോമർമാർ എന്നിവരുൾപ്പെടെയുള്ള ഡിജിറ്റൽ, ഓഡിയോവിഷ്വൽ ജീവനക്കാർക്ക് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും.


തൊഴിൽ പട്ടങ്ങൾ ഏകപക്ഷീയമായി വിജ്ഞാപനംചെയ്‌ത കേന്ദ്രസർക്കാർ നടപടി അപലപനീയമെന്ന് പ്രതിപക്ഷ, കേന്ദ്ര ട്രേഡ് യൂണിയനുകൾ.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan