വിപണിയിൽ മായംചേർത്ത ഭക്ഷണം വ്യാപകം; പരിശോധന കൃത്യമായി നടക്കുന്നില്ല -പിഎസി

വിപണിയിൽ മായംചേർത്ത ഭക്ഷണം വ്യാപകം; പരിശോധന കൃത്യമായി നടക്കുന്നില്ല -പിഎസി
വിപണിയിൽ മായംചേർത്ത ഭക്ഷണം വ്യാപകം; പരിശോധന കൃത്യമായി നടക്കുന്നില്ല -പിഎസി
Share  
2025 Nov 22, 09:13 AM
vasthu
BHAKSHASREE
mahathma
mannan

ന്യൂഡൽഹി: വിപണിയിൽ മായംചേർത്ത ഭക്ഷണപദാർഥങ്ങൾ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നതായും ഇത് നിയന്ത്രിക്കേണ്ടവർ നിഷ്ക്രിയരാണെന്നും പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ രൂക്ഷവിമർശനം. ഭക്ഷണത്തിലെ മായം ചേർക്കലും ഗുണനിലവാരവും പരിശോധിച്ച് ഉറപ്പിക്കേണ്ട ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഇക്കാര്യത്തിൽ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് ചെയർമാൻ കെ.സി. വേണുഗോപാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന പിഎസി യോഗം കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രാലയം സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവയും എഫ്.എസ്.എസ്.എഐ സിഇഒ രജിത് പുനാനിയും സന്നിഹിതരായ യോഗത്തിൽ, മായം ചേർക്കൽ തടയുന്നതിലെ അലംഭാവത്തിൽ ബിജെപി എംപിമാരായ രവിശങ്കർ പ്രസാദ്, അനുരാഗ് സിങ് ഠാക്കൂർ, തേജസ്വി സൂര്യ എന്നിവരും അനിഷ്ട‌ം രേഖപ്പെടുത്തി.


വിവിധ നിയന്ത്രണ ബോർഡുകളുടെ പ്രകടനം പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഭക്ഷ്യസുരക്ഷ പരിശോധിക്കുന്ന എഫ്എസ്എസ്എഐയെ പിഎസി വിലയിരുത്തിയത്. നെയ്യ്, പാൽ, പാലുത്‌പന്നങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കളടക്കം മായം ചേർത്ത് വ്യാപകമായി വിപണിയിലെത്തിക്കുന്നതായി പിഎസി ചൂണ്ടിക്കാട്ടി. ഉത്സവസീസണിൽ മധുരപലഹാരങ്ങളും പ്രോട്ടീൻ-ന്യൂട്രീഷൻ ഉത്പന്നങ്ങളും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന വസ്തു‌ക്കൾ ചേർത്ത് പുറത്തിറങ്ങുന്നതായി പല പഠനങ്ങളും വാർത്തകളും പുറത്തുവരുന്നു. ഭക്ഷണോത്പന്നങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ലേബലുകളും വർധിക്കുകയാണ്. വിശാലമായ ഇന്ത്യൻ വിപണിയിൽ ക്ലൗഡ് കിച്ചണുകളും ഓൺലൈൻ ഭക്ഷണ പ്ലാറ്റ്ഫോമുകളും ഏറുന്നു. ഇവയെക്കുറിച്ചെല്ലാം വ്യക്തികൾ ഒറ്റയ്ക്കും കൂട്ടായും പരാതികൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ, ഇതൊന്നും എഫ്എസ്എസ്എഐ പരിശോധിക്കുന്നില്ലെന്ന് പിഎസി ചൂണ്ടിക്കാട്ടി.


ഒഴിവുകൾ സമയബന്ധിതമായി നികത്താൻ നടപടി സ്വീകരിക്കുന്നില്ല. ജനങ്ങൾക്കിടയിൽ ബോധവത്‌കരണവും നടക്കുന്നില്ല. ഇതെന്തുകൊണ്ടാണെന്നും പിഎസി ആരാഞ്ഞു. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ എത്ര പരിശോധനകൾ നടത്തി, എത്ര ലൈസൻസ് റദ്ദാക്കി, എത്രപേർക്കെതിരേ നടപടികൾ സ്വീകരിച്ചു തുടങ്ങിയ രേഖകൾ രണ്ടുമാസത്തിനുള്ളിൽ ശേഖരിക്കാനും പിഎസി നിർദേശം നൽകി.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan