ന്യൂഡൽഹി: താഴെത്തട്ടിലുള്ളവരെക്കാൾ, ബുദ്ധിജീവികൾ ഭീകരവാദികളാകുന്നതാണ് കൂടുതൽ അപകടമെന്ന് ഡൽഹി പോലീസ് സുപ്രീംകോടതിയിൽ പറഞ്ഞു. സിഎഎ (പൗരത്വനിയമ ഭേദഗതി) വിരുദ്ധ പ്രതിഷേധങ്ങൾക്കിടെ 2020-ലുണ്ടായ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ അറസ്റ്റിലായി ജയിലിൽക്കഴിയുന്ന ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയെ എതിർത്താണ് പോലീസിന്റെ വാദം.
ഡോക്ടർമാരും എൻജിനിയർമാരും ദേശവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് പുതിയ പ്രവണതയായി മാറിയിരിക്കയാണെന്ന് പോലീസിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) എസ്.വി. രാജു വാദിച്ചു. കേസിൽ വിചാരണ വൈകിയത് പ്രതികൾ കാരണമാണെന്നും അവർ അതിനെ മുതലെടുക്കരുതെന്നും വ്യാഴാഴ്ചത്തെ വാദത്തിൽ എ.എസ്ജി പറഞ്ഞു. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജാരിയ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്.
കേസിൽ പ്രതിയായ ഷർജിൽ ഇമാം എൻജിനിയറിങ് ബിരുദധാരിയാണെന്ന് എ.എസ്‌ജി ചൂണ്ടിക്കാട്ടി. ചെങ്കോട്ട ഭീകരാക്രമണത്തിനുപിന്നിൽ ഡോക്ടർമാരാണെന്ന് വ്യക്തമായതിനു പിന്നാലെയാണ് കോടതിയിൽ പോലീസിന്റെ വാദം. പൗരത്വനിയമ ഭേദഗതിക്കെതിരേ ഷർജിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ എഎസ്‌ജി കോടതിയെ കാണിച്ചു. ഉണ്ടായത് ചെറിയ സമരങ്ങളല്ല. അക്രമാസക്തമായ പ്രതിഷേധങ്ങളാണ്. സർക്കാരിനെ അട്ടിമറിക്കാനാണ് സമരക്കാർ ശ്രമിച്ചത്. ജെഎൻയു വിദ്യാർഥിയായിരുന്ന ഉമർ ഖാലിദ് ജാമിയ സർവകലാശാല കാമ്പസിലെത്തി സർക്കാരിനെ പുറത്താക്കണമെന്ന് പ്രസംഗിച്ചതായി സാക്ഷിമൊഴിയുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കുമ്പോൾ രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തി. സർക്കാരിനെ പുറത്താക്കുകയായിരുന്നു അവരുടെ ആത്യന്തിക ലക്ഷ്യമെന്നും എഎസ്‌ജി വാദിച്ചു. ജാമ്യഹർജികളിൽ വെള്ളിയാഴ്ച്‌ചയും വാദം തുടരും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.png)


_h_small.jpg)

