ന്യൂഡൽഹി: ബില്ലുകളിൽ തീരുമാനമെടുക്കുന്നത് സംബന്ധിച്ച, കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് നിർണായകമായ രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതി വ്യാഴാഴ്‌ച വിധിപറയും. ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്കും രാഷ്ട്രപതിക്കും സമയക്രമം നിശ്ചയിച്ച തമിഴ്‌നാട് കേസിലെ വിധിയുടെ പശ്ചാത്തലത്തിലാണ് രാഷ്ട്രപതി സുപ്രീംകോടതിയുടെ അഭിപ്രായംതേടിയത്. റഫറൻസിൽ 10 ദിവസം വാദംകേട്ടശേഷമാണ് ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സെപ്റ്റംബർ 11-ന് വിധിപറയാനായി മാറ്റിയത്.
ഭരണഘടനയുടെ 143-ാം വകുപ്പുപ്രകാരമാണ് 14 നിയമപ്രശ്‌നങ്ങളുന്നയിച്ച് രാഷ്ട്രപതി സൂപ്രീംകോടതിയുടെ അഭിപ്രായംതേടിയത്. ബില്ലുകളിൽ തീരുമാനമെടുക്കാൻ മൂന്നുമാസത്തെ സമയപരിധി നിർദേശിക്കുകമാത്രമല്ല, ഇക്കാര്യത്തിൽ ഗവർണറും രാഷ്ട്രപതിയും സ്വീകരിക്കേണ്ട വിവിധ നടപടികളും വിധിയിലുണ്ടായിരുന്നു. അവയിലെ നിയമപ്രശ്‌നങ്ങളെല്ലാം രാഷ്ട്രപതി ചോദ്യങ്ങളായി ഉന്നയിച്ചിട്ടുണ്ട്.
ഭരണഘടനാബെഞ്ച് അതിൻ്റെ വിധിക്കൊപ്പം ഒരു റിപ്പോർട്ട് സഹിതം രാഷ്ട്രപതിക്കയക്കും. തമിഴ്‌നാട് വിധിയുടെ ശരിതെറ്റുകളല്ല റഫറൻസിൽ പരിശോധിക്കുന്നതെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. എങ്കിലും റഫറൻസിലെ വിധി ഈ വിഷയത്തിലെ ദിശാസൂചകമായി നിലനിൽക്കും.
ബില്ലുകളിൽ അനിശ്ചിതകാലം തീരുമാനമെടുക്കാതിരിക്കാൻ ഗവർണർമാർക്ക് സാധിക്കില്ലെങ്കിലും അവർക്ക് സമയക്രമം നിശ്ചയിക്കാൻ സുപ്രീംകോടതിക്കുമാവില്ലെന്ന നിലപാടാണ് കേന്ദ്രം അറിയിച്ചത്. തമിഴ്‌നാട് കേസിലെ വിധി തെറ്റാണെന്ന് പ്രഖ്യാപിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
കേരളവും തമിഴ്‌നാടുമുൾപ്പെടെ വിവിധ പ്രതിപക്ഷ സംസ്ഥാനങ്ങൾ, ബില്ലുകളിൽ ഗവർണർമാർ നടപടിയെടുക്കാത്തതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. രാഷ്ട്രപതി ഉന്നയിച്ച മിക്ക ചോദ്യങ്ങൾക്കുമുള്ള മറുപടി തമിഴ്‌നാട് വിധിയിലും അതിന് മുൻപുള്ള പല വിധികളിലുമുണ്ടെന്നും അതിനാൽ റഫറൻസ് മറുപടി നൽകാതെ മടക്കണമെന്നുമാണ് കേരളം വാദിച്ചത്. ബില്ലുകളിൽ എത്രയും വേഗം ഗവർണർ നടപടിയെടുക്കണമെന്ന് ഭരണഘടനയിൽ പറയുന്നതിനാൽ അനിശ്ചിതകാലം തടഞ്ഞുവെക്കാനാവില്ലെന്നും പ്രതിപക്ഷ സംസ്ഥാനങ്ങൾ വാദിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.png)


_h_small.jpg)

