ന്യൂഡൽഹി: വ്യക്തിഗതവിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്ന ആർഎഫ്‌ഐഡി ചിപ്പ് ഉൾപ്പെടെ ഏഴുവലയങ്ങളുള്ള സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയ ഇ പാസ്പോർട്ടുകൾ 2035 ജൂൺമുതൽ രാജ്യവ്യാപകമായി നിലവിൽവരും. അതുവരെ നിലവിലുള്ള പാസ്പോർട്ടുകൾ ഉപയോഗിക്കാം. സാധാരണ പാസ്പോർട്ടുകളുടെ കാലാവധി അവസാനിക്കുന്നമുറയ്ക്ക് ഇ പാസ്പോർട്ടുകൾ നൽകും.
പുതുതായി വിതരണംചെയ്യുന്ന പാസ്പോർട്ടുകളെല്ലാം ഇ പാസ്പോർട്ടുകളായിരിക്കും. പാസ്പോർട്ടുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയാനും ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാനും ഇ പാസ്പോർട്ടുകൾ പ്രയോജനകരമാകുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിർമാണത്തിന്റെ ചെലവ് കൂടുമെങ്കിലും ഫീസ് വർധിപ്പിച്ചിട്ടില്ല. എൻക്രിപ്റ്റുചെയ്തത് സുരക്ഷിതമാക്കിയ ബയോമെട്രിക് വിശദാംശങ്ങൾ മുഴുവൻ ശേഖരിച്ചുവെക്കാൻ ശേഷിയുള്ളതായിരിക്കും ചിപ് ഘടിപ്പിച്ച പാസ്പോർട്ട്.
സാധാരണ പാസ്പോർട്ടിൻ്റെ രൂപത്തിലുള്ള ഇ പാസ്പോർട്ടിന്റെ അവസാനപേജിലാണ് ആർഎഫ്ഐഡി ചിപ്പുകൾ ഘടിപ്പിക്കുക. ഈ ചിപ്പുകൾ ട്രാക്ക് ചെയ്യാനാകില്ല. വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ കേന്ദ്രങ്ങളിൽ ഇവ റീഡ് ചെയ്യാനുള്ള യന്ത്രങ്ങളിൽ പ്രവേശിപ്പിക്കുമ്പോഴേ ചിപ്പുകൾ പ്രവർത്തനക്ഷമമാകൂ. ഇന്ത്യയിൽ എല്ലാ വിമാനത്താവളങ്ങളിലും ഇതിനുള്ള സംവിധാനമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിലുള്ള പാസ്പോർട്ടിന്റെ രൂപംതന്നെയായിരിക്കും ഇ പാസ്പോർട്ടിനും,
ഇ പാസ്പോർട്ട് പരിശോധനാസംവിധാനത്തെ ഡിജിലോക്കർ, ആധാർ, പാൻ എന്നിവയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ തടസ്സമില്ലാതെ രേഖ പരിശോധിക്കാം. ഇമിഗ്രേഷൻ കൗണ്ടറുകളിൽ രേഖകളുടെ പരിശോധനയ്ക്ക് റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ (ആർപിഎ), ടച്ച് സ്ക്രീൻ ഫീഡ് ബാഗ്, ഇലക്ട്രോണിക് സിഗ്നേച്ചർ പാഡുകൾ, റിയൽ ടൈം എംഐഎസ് ഡാഷ് ബോർഡുകൾ എന്നിവയും ഏർപ്പെടുത്തും. 30 മിനിറ്റിനകം ഇമിഗ്രേഷൻ പൂർത്തീകരിക്കാനാകും.
രാജ്യത്തെ 511 ലോക്സഭാ മണ്ഡലങ്ങളിൽ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളോ പോസ്റ്റോഫീസ് പാസ്‌സ്പോർട്ട് സേവാകേന്ദ്രങ്ങളോ ഉണ്ട്. ശേഷിച്ച 32 മണ്ഡലങ്ങളിൽ ആറുമാസത്തിനകം ഓഫീസുകൾ തുടങ്ങും. 2025 മേയിലാണ് ഇ പാസ്പോർട്ട് വിതരണം തുടങ്ങിയത്. ഇതുവരെ 80 ലക്ഷം പാസ്പോർട്ടുകൾ നൽകി.
ഡേഡറ്റകൾ സുരക്ഷിതം
ഇ പാസ്പോർട്ടിനായി സമർപ്പിക്കുന്ന വ്യക്തിഗത വിവരങ്ങൾ പൂർണമായും സുരക്ഷിതമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇ പാസ്പോർട്ടിന്റെ നടത്തിപ്പുചുമതല ടാറ്റാ കൺസൾട്ടൻസി സർവീസിനായിരിക്കും. വ്യക്തിഗത വിവരങ്ങളെല്ലാം സൂക്ഷിക്കുന്നത് വിദേശകാര്യമന്ത്രാലയമായിരിക്കും.
ഇ പാസ്പോർട്ടിന്റെ സവിശേഷത
-അപേക്ഷകരുടെ എൻക്രിപ്റ്റുചെയ്‌ത് സുരക്ഷിതമാക്കിയ ബയോമെട്രിക് വിശദാംശങ്ങൾ ശേഖരിച്ചുവെക്കാവുന്ന ചിപ്പ്, ഇന്റർ ലോക്കിങ് മൈക്രോലെറ്റേഴ്‌സ്, റിലീഫ് ടിൻ്റ് എന്നിവയുമുണ്ടാകും. ചിപ്പിൽ വ്യക്തിഗത വിവരങ്ങൾ, ഫോട്ടോ, വിരലടയാളം തുടങ്ങിയവ എൻക്രിപ്റ്റുചെയ്ത‌് സൂക്ഷിക്കും.
-അഡ്വാൻസ്ഡ് ബയോ മെട്രിക് സംവിധാനം മുഖം തിരിച്ചറിയാനുള്ള സംവിധാനം, നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ജാഗ്രതാ നിർദേശം തുടങ്ങിയ സവിശേഷതകൾ സുരക്ഷയും കാര്യക്ഷമതയും ഉറപ്പിക്കും.
-ഇ പാസ്പോർട്ട് ഓൺലൈനായി കൈകാര്യം ചെയ്യാനോ ഡൗൺലോഡ് ചെയ്യാനോ കഴിയില്ല. ഒന്നിലേറെ പാസ്പോർട്ടുകൾ കൈവശം വെക്കാനാകില്ല.
-ഡിജിറ്റൽ സംവിധാനം ഇമിഗ്രേഷൻ കൗണ്ടറുകളിൽ പരിശോധനയ്ക്കും വിലയിരുത്തലിനും വേഗം കൂട്ടും.
വിശ്വാസ്യത ഉറപ്പാക്കും
-ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎ) നിലവാരത്തിനനുസരിച്ചുള്ള സംവിധാനങ്ങളാണ് ബയോമെട്രിക് സംവിധാനത്തിൽ ഉൾപ്പെടുന്നത്.
ഡേറ്റകൾ കൈകാര്യംചെയ്യുന്നത് മൂന്ന് ലേഡറ്റാ സെൻ്ററുകളിൽ (ചെന്നൈ, ബെംഗളൂരു, നോയ്ഡ).
- പാസ്പോർട്ട് അപേക്ഷകന് മറ്റൊരു പാസ്പോർട്ടുണ്ടോയെന്ന് നിമിഷങ്ങൾക്കുള്ളിൽ അറിയാം.
-നൂറിലേറെ രാജ്യങ്ങളിൽ ഇ പാസ്പോർട്ട് കൈകാര്യംചെയ്യാം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.png)


_h_small.jpg)

