ന്യൂഡൽഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതിയിൽ അപ്പീൽ കേരള വഖഫ് സംരക്ഷണ വേദി, ടി.എം. അബ്‌ദുൾസലാം എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
മുഹമ്മദ് സിദ്ദിഖ് സെയിത് എന്ന വ്യക്തി ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന് 69 വർഷംമുൻപ് ഇഷ്ടദാനമായി നൽകിയ മുനമ്പത്തെ ഭൂമി 2019 സെപ്റ്റംബർ 25-ന് വഖഫ് ഭൂമിയായി വഖഫ് ബോർഡ് പ്രഖ്യാപിച്ചത് നിയമവിരുദ്ധമാണെന്നാണ് ഹൈക്കോടതി വിധിച്ചത്.
ഇഷ്ടദാനമായി നൽകിയ ആധാരത്തെ വഖഫ് ആധാരമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മുനമ്പം ഭൂമിസംബന്ധിച്ച വിഷയത്തിൽ വസ്തുതാന്വേഷണത്തിന് ജുഡീഷ്യൽ കമ്മിഷനെ നിയമിച്ച സർക്കാർ തീരുമാനവും ഹൈക്കോടതി ശരിവെച്ചിരുന്നു. ഭൂമി ദൈവത്തിനുള്ള പൂർണ സമർപ്പണമാണെങ്കിൽമാത്രമേ അതിനെ വഖഫായി കണക്കാക്കാനാകൂവെന്നും ഇവിടെ അതുണ്ടായിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.png)


_h_small.jpg)

