ന്യൂഡൽഹി: ഡിജിറ്റൽ അറസ്സ് തട്ടിപ്പുകളിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ അസാധാരണ ഉത്തരവ് വേണ്ടിവരുമെന്ന് സുപ്രീംകോടതി, അസാധാരണ സാഹചര്യങ്ങൾ നേരിടാൻ അസാധാരണ ഇടപെടൽത്തന്നെ വേണ്ടിവരുമെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും പറഞ്ഞു. ഡിജിറ്റൽ അറസ്റ്റ് വിഷയത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ കക്ഷിചേരാൻ സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ്സ് അസോസിയേഷൻ (സ്കോറ) നൽകിയ അപേക്ഷ അനുവദിച്ചാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൻ്റെ പരാമർശമുണ്ടായത്. നവംബർ 24-ന് ഈ വിഷയത്തിൽ ഇടക്കാല ഉത്തരവിറക്കുമെന്നും കോടതി വ്യക്തമാക്കി.
അടുത്തിടെ സുപ്രീംകോടതി അഭിഭാഷകയായ ഹേമന്തിക വാഹി(72)യിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിലൂടെ 3.29 കോടി രൂപ തട്ടിയെടുത്തെന്ന് സ്കോറ പ്രസിഡന്റ് അഡ്വ. വിപിൻ നായർ അറിയിച്ചു. കേസിൽ അന്വേഷണം പൂർത്തിയാകാതെ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
ഹരിയാണ അംബാലയിൽ വയോധികരായ ദമ്പതിമാരെ ഡിജിറ്റൽ അറസ്റ്റിന് വിധേയരാക്കി 1.05 കോടി രൂപ തട്ടിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. കോടതിയുടെ ഉത്തരവുകൾ പോലും വ്യാജമായി സൃഷ്‌ടിച്ച് തങ്ങളെ കബളിപ്പിച്ച് പണം തട്ടിയെന്നുകാട്ടി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് 73-കാരി സെപ്റ്റംബർ 21-ന് കത്തയക്കുകയായിരുന്നു.
രാജ്യത്ത് സൈബർ തട്ടിപ്പുകൾക്കിരയായവർക്ക് 3,000 കോടി രൂപ നഷ്ടമായിട്ടുണ്ടെന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടണമെന്നും കോടതി പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.png)


_h_small.jpg)

