ഡൽഹി സ്ഫോടനം : സംശയത്തിൽ നിർത്തുന്നുവെന്ന് കശ്മീരി വിദ്യാർഥികൾ, പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യം

ഡൽഹി സ്ഫോടനം : സംശയത്തിൽ നിർത്തുന്നുവെന്ന് കശ്മീരി വിദ്യാർഥികൾ, പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യം
ഡൽഹി സ്ഫോടനം : സംശയത്തിൽ നിർത്തുന്നുവെന്ന് കശ്മീരി വിദ്യാർഥികൾ, പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യം
Share  
2025 Nov 18, 09:22 AM
vasthu
BHAKSHASREE
mahathma
mannan

ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിനുശേഷം വടക്കൻ സംസ്ഥാനങ്ങളിൽ പഠിക്കാനെത്തിയ കശ്‌മീരി വിദ്യാർഥികൾ പ്രത്യേകരീതിയിൽ ചിത്രീകരിക്കലും വാടകവീടുകളിൽനിന്ന് കുടിയിറക്കൽ ഭീഷണിയും അഭിമുഖീകരിക്കുന്നതായി ജമ്മു-കശ്‌മീർ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (ജെകെഎസ്എ). കശ്മീരി വിദ്യാർഥികളെ ഒന്നായി അപകീർത്തിപ്പെടുത്തുന്നത് തടയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് ജെഎസ്എ ദേശീയ കൺവീനർ നാസിർ ഖുഹാമി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.


ഉത്തർപ്രദേശ്, ഹരിയാണ, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ സർവകലാശാലകളിലെയും വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും കശ്മീരി വിദ്യാർഥികൾ ഇത്തരത്തിൽ പീഡിപ്പിക്കപ്പെടുന്നതായി നാസിർ കുറ്റപ്പെടുത്തി.


"കശ്മീരി വിദ്യാർഥികൾ തീവ്രവാദത്തിലല്ല. ഇന്ത്യയുടെ ജനാധിപത്യത്തിലും മുഖ്യധാരയിലുമാണ് വിശ്വസിക്കുന്നത്, എന്നാൽ, സംസ്ഥാനങ്ങളിലുടനീളമുള അധികാരികളും തദ്ദേശവാസികളും അവരെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നു. വീട്ടുടമസ്ഥർ കശ്‌മീരി വാടകക്കാരോട് മുറികൾ ഒഴിയാൻ ആവശ്യപ്പെട്ടു. ഇതുകാരണം വീട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കുകയാണ്" -നാസിർ പറഞ്ഞു. സ്ഫോടനം അന്വേഷിക്കുന്നതിൽ അസോസിയേഷന് എതിർപ്പില്ലെന്നും എന്നാൽ, കശ്മ‌ീരി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ചെങ്കോട്ട സ്ഫോടനത്തെ അപലപിച്ച അസോസിയേഷൻ കുറ്റവാളികൾക്കെതിരേ കർശന നടപടിയും ആവശ്യപ്പെട്ടു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan