ഡൽഹിയിലെ 15 ശതമാനം മരണങ്ങളും വായുമലിനീകരണവുമായി ബന്ധപ്പെട്ടെന്ന് പഠനം

ഡൽഹിയിലെ 15 ശതമാനം മരണങ്ങളും വായുമലിനീകരണവുമായി ബന്ധപ്പെട്ടെന്ന് പഠനം
ഡൽഹിയിലെ 15 ശതമാനം മരണങ്ങളും വായുമലിനീകരണവുമായി ബന്ധപ്പെട്ടെന്ന് പഠനം
Share  
2025 Nov 15, 09:21 AM
vasthu
BOOK
BOOK
BHAKSHASREE

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ മരണങ്ങളിൽ 15 ശതമാനവും വായുമലിനീകരണവുമായി ബന്ധപ്പെട്ടാണെന്ന് പഠനം. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്‌സ് ഇവാല്വേഷൻ 2023-ലെ മരണങ്ങൾ വിലയിരുത്തി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ, 2023-ലെ 17,188 മരണങ്ങൾ വായുമലിനീകരണവുമായി ബന്ധപ്പെട്ടാണ്. 2018-ൽ ഇത് 15,678 ആയിരുന്നു. വായുമലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങൾ ഓരോ വർഷവും കൂടുകയാണെന്നും പഠനം പറയുന്നു. അന്തരീക്ഷത്തിലെ പിഎം 2.5 ശ്വസിക്കുന്നതാണ് അപകടമായിമാറുന്നതെന്ന് സെൻ്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയറിലെ ഗവേഷകർ പറഞ്ഞു.


അതേസമയം, ഡൽഹിയിലെ വായുനിലവാരം വ്യാഴാഴ്ചയും ഗുരുതരവിഭാഗത്തിൽ തുടരുകയാണ്. വിഷയവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി തിങ്കളാഴ്‌പത്തേക്ക് മാറ്റി. കറ്റകത്തിക്കലുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകാൻ പഞ്ചാബിനോടും ഹരിയാണയോടും കോടതി ആവശ്യപ്പെട്ടു.


അഭിഭാഷകരോട് നേരിട്ടെത്തുന്നതിനു പകരം കഴിയുന്നതും വെർച്വൽ ഹിയറിങ് നടത്താൻ ജസ്റ്റിസ് പി.എസ്. നരസിംഹ അഭ്യർഥിച്ചു. മിക്കവരും മാസ്ക്‌ക് വെക്കുന്നുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടിയപ്പോൾ അതു മതിയാവില്ലെന്ന് ജസ്റ്റിസ് നരസിംഹ പറഞ്ഞു. വായുമലിനീകരണ വിഷയം ചീഫ് ജസ്റ്റിസിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ജസ്റ്റിസ് നരസിംഹ കൂട്ടിച്ചേർത്തു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan