ഡൽഹി സ്ഫോടനം: സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ്

ഡൽഹി സ്ഫോടനം: സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ്
ഡൽഹി സ്ഫോടനം: സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ്
Share  
2025 Nov 14, 07:58 AM
vasthu
BOOK
BOOK
BHAKSHASREE

ന്യൂഡൽഹി: ചെങ്കോട്ടയ്ക്കടുത്ത സ്ഫോടനവുമായി ബന്ധപ്പെട്ട് സർവകക്ഷിയോഗം വിളിക്കണമെന്ന് കോൺഗ്രസ്. ഡിസംബർ ഒന്നിന് തുടങ്ങാനിരിക്കുന്ന പാർലമെൻ്റിൻ്റെ ശൈത്യകാല സമ്മേളനം നേരത്തേയാക്കണമെന്നും കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖര ആവശ്യപ്പെട്ടു. സർക്കാരും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉത്തരവാദിത്വമേൽക്കണമെന്നും പവൻ ഖേര പറഞ്ഞു. യുപിഎ കാലത്ത് മുംബൈ ഭീകരാക്രമണത്തിനുശേഷം അന്നത്തെ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടിൽ രാജിവെച്ചിരുന്നു.


ഇത്തവണ ഡൽഹി സ്ഫോടനമുണ്ടായി 48 മണിക്കൂർ കഴിഞ്ഞാണ് അത് ഭീകരാക്രമണമാണെന്നുപോലും മന്ത്രിസഭ അറിയിച്ചത്. ഇന്റലിജൻസ് ഏജൻസികളുടെയടക്കം കർശന നിരീക്ഷണമുള്ളപ്പോൾ പ്രതികൾ എങ്ങനെയാണ് ഫരീദാബാദിൽ വൻതോതിൽ സ്ഫോടകവസ്‌തുക്കൾ ശേഖരിച്ചത്. ഭീകരാക്രമണങ്ങളുണ്ടാകുമ്പോൾ പ്രതിപക്ഷം സർക്കാരിനൊപ്പം നിൽക്കാറുണ്ട്. എന്നാൽ, വീഴ്‌ചകളെക്കുറിച്ച് ചോദ്യങ്ങളുന്നയിക്കേണ്ടതുണ്ടെന്നും ഉത്തരവാദിത്വം ഉറപ്പാക്കേണ്ടതുണ്ടെന്നും പവൻ ഖേര പറഞ്ഞു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan