ന്യൂഡൽഹി: ക്ലാസുമുറികളിൽ വിദ്യാർഥികൾ ഒന്നിച്ചു ദേശീയഗീതമായ വന്ദേമാതരം പാടുന്നത് ശീലമാക്കിമാറ്റണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. ഇതിനായി ഡൽഹി സർവകലാശാല മാതൃകയാകണമെന്ന് മന്ത്രി പറഞ്ഞു. സർവകലാശാലയ്ക്കു കീഴിലെ രാംജാസ് കോളേജിൽ വന്ദേമാതരത്തിൻ്റെ 150-ാം വാർഷികാഘോഷത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്ദേമാതരത്തിൻ്റെ പൂർണരൂപം ക്ലാസുകളിൽ ആലപിക്കണം.
പണ്ട് സ്വാതന്ത്ര്യത്തിനായാണ് വന്ദേമാതരം പാടിയതെങ്കിൽ ഇപ്പോൾ വികസിതവും സമൃദ്ധവുമായ ഇന്ത്യ കെട്ടിപ്പടുക്കാൻ വന്ദേമാതരം മാർഗദീപമാവുകയാണെന്ന് മന്ത്രി പറഞ്ഞു. പടങ്ങിൽ കോളേജിലെ വിദ്യാർഥികൾക്കൊപ്പം മന്ത്രിയും വന്ദേമാതരം ആലപിച്ചു. 2026 നവംബർ ഏഴുവരെ നീണ്ടുനിൽക്കുന്ന വന്ദേമാതരത്തിൻ്റെ 150-ാം വാർഷികാഘോഷം കഴിഞ്ഞദിവസം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)


_h_small.jpg)


