അഹമ്മദാബാദ്: രാസായുധം ഉപയോഗിച്ച് തീവ്രവാദി ആക്രമണം നടത്താൻ
പദ്ധതിയിട്ടതിന് അറസ്റ്റിലായ പ്രതികൾ ചില തിരക്കേറിയ പ്രദേശങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പാകിസ്‌താനിലേക്ക് അയച്ചിരുന്നതായി കണ്ടെത്തി. ഗുജറാത്ത് പോലീസിലെ എടിഎസ് വിഭാഗമാണ് ഹൈദരാബാദിൽനിന്നുള്ള ഡോക്ടറെയും രണ്ട് ഉത്തർപ്രദേശ് യുവാക്കളെയും കഴിഞ്ഞ ദിവസം പിടികൂടിയത്.
ഡൽഹിയിലെ ആസാദ്‌പൂർ ചന്ത, അഹമ്മദാബാദിൽ നറോഡ ഫ്രൂട്ട് മാർക്കറ്റ്, ലഖ്നൗവിലെ ആർഎസ്എസ് ആസ്ഥാനം എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തിയിരുന്നു. പാകിസ്‌താനിൽ ഇവരെ നിയന്ത്രിച്ചിരുന്നവർക്ക് ഈ സ്ഥലങ്ങളുടെ ദൃശ്യങ്ങൾ അയച്ചുനൽകുകയും ചെയ്‌തു പിടിച്ചെടുത്ത കൈത്തോക്കുകൾ ഡ്രോൺ വഴി രാജസ്ഥാനിലെ അതിർത്തിയിൽ എത്തിച്ചിരുന്നവയാണെന്ന് വിവരമുണ്ട്.
ഇവ ഗുജറാത്തിൽ അഡലജിലെ ഒരു ശ്‌മശാനത്തിനടുത്ത് ഒളിപ്പിച്ചിരുന്നു. ഈ ആയുധങ്ങളുമായി കാറിൽ സഞ്ചരിക്കുമ്പോളാണ് ഡോ. അഹമ്മദ് മൊഹിയുദ്ദീൻ സയ്ദ് അറസ്റ്റിലായത്. കാറിൽനിന്ന് ലഭിച്ച ആവണക്കെണ്ണയാണ് രാസായുധ നിർമാണപദ്ധതിയെപ്പറ്റി പോലീസിന് സൂചന നൽകിയത്. റൈസിൻ എന്ന വിഷപദാർഥം ഉണ്ടാക്കാനുള്ള നീക്കത്തിലായിരുന്നു സംഘമെന്ന് വ്യക്തമായി. ഇത് കുത്തിവെച്ചോ ആഹാരത്തിൽ കലർത്തിയോ ആളുകളെ അപകടത്തിൽപ്പെടുത്താം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)


_h_small.jpg)


