ചെങ്കോട്ടയ്ക്ക് സമീപം വൻ കാർ സ്ഫോടനം, 13 മരണം, 24 പേർക്ക് പരിക്ക്

ചെങ്കോട്ടയ്ക്ക് സമീപം വൻ കാർ സ്ഫോടനം, 13 മരണം, 24 പേർക്ക് പരിക്ക്
ചെങ്കോട്ടയ്ക്ക് സമീപം വൻ കാർ സ്ഫോടനം, 13 മരണം, 24 പേർക്ക് പരിക്ക്
Share  
2025 Nov 11, 09:37 AM
vasthu
BHAKSHASREE
mahathma
mannan
boby

ന്യൂഡൽഹി: പഴയ ഡൽഹിയിൽ ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന് സമീപത്ത് കാറിനകത്തുണ്ടായ വൻസ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. 24 പേർക്ക് പരിക്ക്, തിങ്കളാഴ്‌ച വൈകീട്ട് 6.52-നാണ് കാറിനകത്ത് തലസ്ഥാനത്തെ നടുക്കിയ ഉഗ്ര‌സ്ഫോടനമുണ്ടായത്, പൊട്ടിത്തെറിച്ച കാറിനകത്തുനിന്ന് കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങളും പരിസരങ്ങളിലുണ്ടായിരുന്ന വാഹനങ്ങളുടെ അവശിഷ്‌ടങ്ങളും നൂറുമീറ്റർ അകലേക്കുവരെ ചിതറിത്തെറിച്ചു. പരിക്കേറ്റവരെ ഉടൻതന്നെ തൊട്ടടുത്തുള്ള ലോക്‌നായക് ജയപ്രകാശ്‌നാരായൺ ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും.


ചെങ്കോട്ട ട്രാഫിക് സിഗ്നലിന് സമീപത്തേക്ക് മെല്ലെ നീങ്ങിയെത്തിയ രണ്ട് കാറുകൾ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കാറിൽ മൂന്നു പേരുണ്ടായിരുന്നതായി പോലീസ് കമ്മിഷണർ സതീഷ് ഗോൽച വെളിപ്പെടുത്തി. സമീപത്തെ വാഹനങ്ങളിലേക്കും അഗ്നി പടരുകയായിരുന്നു. പത്തോളം വാഹനങ്ങൾ കത്തിനശിച്ചു. സംഭവത്തെത്തുടർന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തി.


സംഭവത്തെത്തുടർന്ന് ഡൽഹി നഗരത്തിൽ അതിജാഗ്രത പ്രഖ്യാപിച്ചു. സ്ഫോടനമുണ്ടായ ഉടൻ പോലീസും 24-ഓളം അഗ്നിരക്ഷാ വാഹനങ്ങളും സംഭവസ്ഥലത്തെത്തി. ഭീകരവാദവിരുദ്ധ സ്ക്വാഡും ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. കാറുകൾ കത്തിയമരുന്ന വീഡിയോദൃശ്യങ്ങളിൽ സംഭവത്തിന്റെ ഭീകരത പ്രകടമാണ്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan