ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. നിരവധിപേര്‍ക്ക് പരുക്കേറ്റെന്ന് സൂചന.4 കാറുകള്‍ക്ക് തീപിടിച്ചു. സ്ഫോടനം മെട്രോ സ്റ്റേഷന്‍ കവാടത്തിന് സമീപം സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. ചെങ്കോട്ടയ്ക്ക് പുറത്തെ റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് സ്ഫോടനം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പൊലീസ്, അഗ്നിശമന സേന സംഘങ്ങൾ സംഭവ സ്ഥലത്തെത്തി.
അതേസമയം, ഡല്‍ഹിയിലുള്‍പ്പെടെ സ്ഫോടനത്തിന് പദ്ധതിയിട്ട പാക് ബന്ധമുള്ള ഭീകര സംഘം പിടിയില്‍. രണ്ട് ഡോക്ടര്‍മാരടക്കം ഏഴുപേരെടങ്ങുന്ന വൈറ്റ് കോളര്‍ ശൃംഖലയെയാണ് ജമ്മു കശ്മീര്‍ പൊലീസ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പിടികൂടിയത്. 2,900 കിലോ സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. ജമ്മു കശ്മീരില്‍ തിരച്ചില്‍ തുടരുന്നു. ഭീകരരുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്
ഡോക്ടര്‍മാരും പ്രഫഷണലുകളും വിദ്യാര്‍ഥികളുമടക്കം ഏഴു പേര്‍. നിരോധിത ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് എന്നിവയുമായി ബന്ധമുള്ള വൈറ്റ് കോളര്‍ ഭീകര ആവാസ വ്യവസ്ഥയെന്ന് ജമ്മു കശ്മീര്‍ പൊലീസ്. പാകിസ്ഥാനിലും മറ്റ് രാജ്യങ്ങളിലും സമ്പർക്കം പുലർത്തുന്ന ഭീകരരെയാണ് ജമ്മുകശ്മീര്‍ പൊലീസ് അറസ്റ്റുചെയ്തത്. ശ്രീനഗർ, അനന്ത്‌നാഗ്, ഗന്ദർബാൽ, ഷോപ്പിയാൻ തുടങ്ങിയ സ്ഥലങ്ങളിലെ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. എല്ലാവരും ജമ്മു കശ്മീരുകാരാണ്. ഡല്‍ഹിക്കടുത്ത് ഹരിയാനയിലെ ഫരീദാബാദില്‍നിന്ന് അറസ്റ്റുചെയ്ത ഡോ. മുസമ്മിൽ അഹമ്മദിന്‍റെ പക്കല്‍നിന്ന് 360 കിലോ സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. ഡല്‍ഹി ലക്ഷ്യമിട്ടുള്ള വന്‍ ഭീകരാക്രമണ നീക്കമാണ് തകര്‍ത്തതെന്ന് പൊലീസ്.
യുപി സഹാറൻപൂരില്‍നിന്ന് പിടിയിലായ ഡോ. അദീൽ അഹമ്മദില്‍നിന്നാണ് മുസമ്മിലിനെക്കുറിച്ച് വിവരം ലഭിച്ചത്. ആകെ 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കളും തോക്കുകളും ചൈനീസ് നിര്‍മിത പിസ്റ്റളുകളും റിമോട്ട് കൺട്രോൾ, ടൈമറുകൾ, മെറ്റൽ ഷീറ്റുകൾ തുടങ്ങിയവും പിടിച്ചെടുത്തു. ജമ്മു കശ്മീരില്‍ തിരച്ചില്‍ തുടരുന്നു. ഭീകരരുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)


_h_small.jpg)


