ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ (ഡിപിസിസി) കണക്കനുസരിച്ച് ഡൽഹിയിലെ വിവിധ മേഖലകൾ 'ഗുരുതര' വിഭാഗത്തിലായി. നഗരത്തിലെ ശരാശരി വായുനിലവാരം 'വളരെ മോശം' വിഭാഗത്തിലാണെന്നും കണക്കുകൾ പറയുന്നു. ശൈത്യകാലമായതോടെ കുറച്ചുദിവസമായി വായുനിലവാര സൂചിക കൂപ്പുകുത്തുകയാണ്. വരുംദിവസങ്ങളിലും അതു തുടരുമെന്ന് മുന്നറിയിപ്പുണ്ട്.
ഇതോടെ ഡൽഹിയിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനസമയം രാവിലെ 10 മുതൽ വൈകീട്ട് 6.30 വരെയും മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസുകൾ രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരെയും ആക്കി. രാവിലെയും വൈകീട്ടും ഒരേസമയം റോഡിലുണ്ടാകുന്ന വാഹനഗതാഗതം കുറയ്ക്കുകയും അതുവഴി മലിനീകരണം കുറയ്ക്കുകയുമാണ് ലക്ഷ്യം.
എന്നാൽ, കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം നവംബറിലെ വായുനിലവാരം മെച്ചമാണെന്ന് ഡിപിസിസി പറയുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















