വിമാനയാത്രികർക്ക് ആശ്വാസം; 48 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കാം

വിമാനയാത്രികർക്ക് ആശ്വാസം; 48 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കാം
വിമാനയാത്രികർക്ക് ആശ്വാസം; 48 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കാം
Share  
2025 Nov 05, 09:02 AM
MANNAN

ന്യൂഡൽഹി: വിമാനയാത്രക്കാർക്ക് ആശ്വാസമാകുന്ന നിയമനിർമാണത്തിനൊരുങ്ങി ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ടിക്കറ്റ് ബുക്കിങ്ങിലടക്കം നിർണായക മാറ്റംവരുന്ന നിയമ നിർമാണത്തിനാണ് ഡിജിസിഎ തയ്യാറെടുക്കുന്നത്, നിയമത്തിൻ്റെ കരട് തയ്യാറായി.


ടിക്കറ്റ് ബുക്ക് ചെയ്‌തതിനുശേഷം 48 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കുകയോ റിഷെഡ്യൂൾ ചെയ്യുകയോ ആണെങ്കിൽ പണം നഷ്ടമാവില്ല. ഈ സമയപരിധിക്കുള്ളിൽ ടിക്കറ്റ് റദ്ദാക്കിയാൽ മുഴുവൻ തുകയും തിരികെ നൽകണം. കൂടാതെ സമയക്രമീകരണങ്ങളിൽ ഭേദഗതിവരുത്താനും സാധിക്കും. 48 മണിക്കൂറിനുശേഷം ഈ മാറ്റങ്ങൾ ബാധകമല്ല.


അതേസമയം, എയർലൈൻ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക്‌ ചെയ്യുന്ന തീയതി മുതൽ, ആഭ്യന്തരയാത്ര അഞ്ചുദിവസത്തിൽ കുറവും, രാജ്യാന്തരയാത്ര 15 ദിവസത്തിൽ കുറവുമാണെങ്കിൽ ഈ മാറ്റങ്ങൾ ബാധകമല്ലെന്നും ഡിജിസിഎ അറിയിച്ചു.


തുക റീഫണ്ട് ചെയ്യുന്നതിന്റെ ഉത്തരവാദിത്വം അതത് എയർലൈനുകൾക്കായിരിക്കും. 21 പ്രവൃത്തിദിവസത്തിനുള്ളിൽ റീഫണ്ട് തുക യാത്രക്കാർക്ക് ലഭിച്ചോയെന്ന് വിമാനക്കമ്പനികൾ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.


കരട് ഉടൻ പുറത്തിറങ്ങും


പുതിയ നിയമം സംബന്ധിച്ച് കരട് ഉടൻ പുറത്തിറങ്ങുമെന്നും നവംബർ 30 വരെ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കുമെന്നുമാണ് വിവരം.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan