കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ഥിനിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് പിടികൂടി. ഗുണ, സതീഷ്, കാര്‍ത്തിക് എന്നിവരാണ് പിടിയിലായത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ക്കുനേരെ പൊലീസ് വെടിവയ്ക്കുകയായിരുന്നു.
മൂന്നുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഞായറാഴ്ച രാത്രി വിമാനത്താവളത്തിന് പിറക് വശത്തുള്ള ഒഴിഞ്ഞ ഇടത്ത് വച്ചാണ് ക്രൂരത അരങ്ങേറിയത്. പെണ്‍കുട്ടി കാറില്‍ ആണ്‍ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കവെ മൂന്നംഗ സംഘം ഇവര്‍ക്കടുത്തേക്ക് വരികയും ആണ്‍ സുഹൃത്തിനെ ആക്രമിക്കുകയും ചെയ്തു. ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
സുഹൃത്ത് ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ചികില്‍സയിലാണ്. സംഭവത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡിഎംകെ സര്‍ക്കാര്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണെന്ന് തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ അണ്ണാമലൈ ആരോപിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















