ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും കേരളപ്പിറവി ആഘോഷിച്ചു. കേരളപ്പിറവിദിനത്തിൽ ഏവർക്കും ഊഷ്‌മളമായ ആശംസകൾ നേരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി 'എക്‌സിൽ കുറിച്ചു. ആഗോളതലത്തിൽ വിവിധമേഖലകളിൽ മികവ് പുലർത്തുന്നവരും സർഗാത്മകതയ്ക്കും നൂതനാശയങ്ങൾക്കും പേരുകേട്ടവരുമാണ് കേരളത്തിലേത്. മനോഹരമായ ഭൂപ്രകൃതിയും നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകവും ഇന്ത്യയുടെ ഊർജസ്വലമായ സാംസ്‌കാരിക പ്രൗഢി പ്രതിഫലിപ്പിക്കുന്നു മോദി പോസ്റ്റിൽ പറഞ്ഞു.
ഡൽഹി കേരളഹൗസിൽ കേരളപ്പിറവിയുടെ 69-ാം വാർഷികാഘോഷവും മലയാള ദിന-ഭരണഭാഷാ വാരവും സായുധസേനാ ട്രിബ്യൂണൽ ചെയർപേഴ്സൺ ജസ്റ്റിസ് രാജേന്ദ്ര മേനോൻ ഉദ്ഘാടനം ചെയ്‌തു. കേരളം പിറന്നതുമുതൽ ഇന്നോളം എല്ലാ മേഖലയിലും അദ്ഭുതപ്പെടുത്തുന്ന നേട്ടങ്ങളാണ് കൊയ്‌തതെന്നും അദ്ദേഹം പറഞ്ഞു. അഡീഷണൽ റെസിഡന്റ് കമ്മിഷണർ അശ്വതി ശ്രീനിവാസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കൺട്രോളർ ജനറൽ റബേക്ക മത്തായി ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൺട്രോളർ എ.എസ്. ഹരികുമാർ, ലെയ്‌സൺ ഓഫീസർ രാഹുൽ കെ. ജയ്‌സ്വർ, നോർക്ക ഓഫീസർ ജെ. ഷാജിമോൻ, കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർനാഥ്, എയ ദേശീയ ചെയർമാൻ ബാബു പണിക്കർ, ജനസംസ്‌കൃതി പ്രസിഡന്റ് വി. ശങ്കരനാരായണൻ എന്നിവർ പ്രസംഗിച്ചു.
ഡൽഹി സർക്കാരിൻ്റെ നേത്യത്വത്തിൽ ചെങ്കോട്ടയിൽ, നവംബർ ഒന്നിന് രൂപവത്കരിച്ച കേരളമടക്കം ഒൻപത് സംസ്ഥാനങ്ങളുടെ പിറവിയാഘോഷം നടന്നു. ആദ്യമായാണ് ഡൽഹി സർക്കാർ ഇത്തരത്തിൽ മറ്റുസംസ്ഥാനങ്ങളുടെ സ്ഥാപകദിനം ആഘോഷിക്കുന്നത്. കഥകളിയും മോഹിനിയാട്ടവുമടക്കമുള്ള
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















