ന്യൂഡൽഹി: കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയാൽ പോലീസിന് നേരിട്ട് എഫ്ഐആർ രജിസ്റ്റർചെയ്‌ത് അന്വേഷിക്കാമെന്ന് സുപ്രീംകോടതി. സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നുകാട്ടി കോടതിയിൽനിന്നുള്ള പരാതിക്കായി പോലീസിന് കാത്തുനിൽക്കേണ്ടതില്ലെന്നും ജസ്റ്റിസ് സഞ്ജയ് കുമാർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 195-എ പ്രകാരം സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് നേരിട്ട് കേസെടുക്കാൻ പോലീസിന് അധികാരമില്ലെന്ന കേരള ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കി.
ഐപിസി 195-എ വകുപ്പും ക്രിമിനൽ നടപടിച്ചട്ടത്തിലെ 340-ാം വകുപ്പും പ്രകാരം ബന്ധപ്പെട്ട കോടതിയിൽനിന്ന് എഴുതിയുള്ള പരാതിലഭിക്കാതെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് നേരിട്ട് കേസെടുക്കാൻ പോലീസിനാവില്ലെന്നാണ് ഹൈക്കോടതി വിധിച്ചത്. എന്നാൽ, ഹൈക്കോടതിയുടെ നിലപാടിനോട് വിയോജിച്ച സുപ്രീംകോടതി, ഭീഷണിനേരിട്ട സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസിന് നേരിട്ട് കേസെടുക്കാമെന്ന് വ്യക്തമാക്കി.
ഭീഷണിനേരിട്ട സാക്ഷി, ബന്ധപ്പെട്ട കോടതിയെ സമീപിച്ച് പരാതിനൽകണമെന്നത് അപ്രായോഗികമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നടപടിക്രമങ്ങൾ സങ്കീർണമാക്കാനും ഇത് കാരണമാകുമെന്ന് ബെഞ്ച് വ്യക്തമാക്കി. സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടി ചോദ്യംചെയ്‌ത് സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് സുപ്രീംകോടതി വിധിപറഞ്ഞത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





















