ന്യൂഡൽഹി: ഇന്ത്യൻ കാപ്പി ലോകമെമ്പാടും വൻപ്രചാരം നേടിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോപ്രഭാഷണമായ മൻ കി ബാത്തിൽ മോദി പറഞ്ഞു, കർണാടക-തമിഴ്‌നാട് അതിർത്തിയിലുള്ള ബിലിഗിരി മേഖലയായാലും കേരളത്തിലെ വയനാട്, തിരുവിതാംകൂർ, മലബാർ പ്രദേശങ്ങളായാലും ഇന്ത്യൻ കാപ്പിയുടെ വൈവിധ്യം ശ്രദ്ധേയമാണ്. ഇന്ത്യയിലെ കാപ്പിയാണ് മികച്ചതെന്ന് ലോകം പറയുന്നത് അതുകൊണ്ടാണെന്ന് മോദി പറഞ്ഞു.
ഇന്ത്യയിലെ തദ്ദേശയിനം നായകളെക്കുറിച്ചും പ്രധാനമന്ത്രി ചർച്ചചെയ്‌തു. ബിഎസ്എഫും സിആർപിഎഫും അവരുടെ സ്ക്വാഡുകളിൽ തദ്ദേശീയയിനം നായകളുടെ എണ്ണം വർധിപ്പിച്ചതായി മോദി പറഞ്ഞു.
വന്ദേമാതരത്തിൻ്റെ 150-ാം വാർഷികം നവംബർ ഏഴിന്
ദേശീയഗീതമായ വന്ദേമാതരത്തിൻ്റെ 150-ാംവാർഷിക ആഘോഷങ്ങളിൽ പങ്കുചേരാൻ പ്രധാനമന്ത്രി അഭ്യർഥിച്ചു. നൂറ്റാണ്ടുകളുടെ അടിമത്തത്താൽ ദുർബലമായ ഭാരതത്തിന് പുതുജീവൻ പകരാൻ ബങ്കിംപന്ദ്ര ചാറ്റർജി എഴുതിയ വന്ദേമാതരം രവീന്ദ്രനാഥ ടാഗോർ ആദ്യമായി ആലപിച്ചത് 1896-ലാണ്. നവംബർ ഏഴിന്, വന്ദേമാതരത്തിൻ്റെ 150-ാം വാർഷിക ആഘോഷങ്ങളിലേക്ക് കടക്കും -മോദി വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)


_h_small.jpg)


