ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ തിങ്കളാഴ്ച ചെന്നൈയ്ക്കടുത്ത് മഹാബലിപുരത്തുവെച്ച് ടിവികെ നേതാവ് വിജയ് കാണും. കരൂർ സന്ദർശനത്തിന് അനുമതി ലഭിക്കാത്തതിനെത്തുടർന്നാണിത്. കരൂരിൽനിന്നെത്തുന്നവർക്ക് താമസിക്കാനായി മഹാബലിപുരത്തെ ഒരു റിസോർട്ടിൽ ടിവികെ 50 മുറികൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെവെച്ച് വിജയ് ഓരോരുത്തരെയും നേരിട്ടുകണ്ട് അനുശോചനമറിയിക്കും. കുടുംബാംഗങ്ങളെ കരൂരിൽനിന്ന് ബസിലാണ് മഹാബലിപുരത്ത് എത്തിക്കുന്നത്. മിക്ക കുടുംബങ്ങളും യാത്രയ്ക്ക് സന്നദ്ധരായിട്ടുണ്ടെങ്കിലും ചിലർ വിസമ്മതം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പരിക്കേറ്റവരെ പിന്നീടേ കാണുന്നുള്ളൂ.
കർദുരന്തം നടന്ന് ഒരുമാസം തികയാറായിട്ടും ഇരകളുടെ കുടുംബത്തെ സന്ദർശിക്കാത്തത് വിമർശനത്തിന് വഴിവെച്ചിരുന്നു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുമായി വീഡിയോകോളിലൂടെ സംസാരിക്കുകമാത്രമാണ് വിജയ് ചെയ്‌തത്. കരൂർ സന്ദർശനത്തിന് അനുമതിതേടി വിജയ്, തമിഴ്‌നാട് ഡിജിപിക്ക് അപേക്ഷ നൽകിയിരുന്നു. സന്ദർശനവേളയിൽ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽനിന്ന് കരൂർവരെ വിജയിന് പൂർണ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. ആൾക്കൂട്ടം ഇടപെടുന്നത് തടയണമെന്നും മാധ്യമപ്രവർത്തകരെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പോലീസ് അതിന് സമ്മതംമൂളിയില്ല. മഹാബലിപുരത്തെ റിസോർട്ടിലാവുമ്പോൾ ആൾക്കൂട്ടത്തെ ഒഴിവാക്കാനാകുമെന്നാണ് ടിവികെ കരുതുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















