ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിന് സംസ്ഥാനസർക്കാരിനെ അഭിനന്ദിച്ച് കേന്ദ്രസർക്കാർ. കേരളത്തിലെ സ്കകൾ വിദ്യാഭ്യാസത്തെ പരിവർത്തനം ചെയ്യുന്നതിൽ പ്രധാന നാഴികക്കല്ലാണിതെന്ന് എക്‌സ് പോസ്റ്റിലെ അഭിനന്ദനക്കുറിപ്പിൽ വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.
ആധുനിക അടിസ്ഥാനസൗകര്യങ്ങൾ, സ്‌മാർട് ക്ലാസ് മുറികൾ, നൈപുണ്യ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കൽ എന്നിവയുള്ള മികവിന്റെ കേന്ദ്രങ്ങളായി സ്കൂളുകളെ വികസിപ്പിക്കുമെന്നും പോസ്റ്റിൽ പറയുന്നു. ശോഭനമായ ഭാവിയിലേക്ക് വിദ്യാർഥികളെ സജ്ജമാക്കാൻ നിലവാരമുള്ളതും സമഗ്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വിദ്യാഭ്യാസം നൽകാൻ കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് പ്രതിബദ്ധരാണെന്നും പോസ്റ്റിലുണ്ട്. അതിനിടെ, കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവെക്കാൻ ഡൽഹിയിലെത്തിയ സംസ്ഥാന പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















