
ന്യൂഡൽഹി: വിദേശ സ്ഥാപനങ്ങൾക്ക് ഇന്ത്യൻ ബാങ്കുകളെ ഏറ്റെടുക്കാൻ അനുവാദം നൽകുന്നത് വിവേകശൂന്യമെന്ന് കോൺഗ്രസ്. ഇന്ദിരാഗാന്ധി 1969 ജൂലായിൽ ഇന്ത്യൻ ബാങ്കുകളെ ദേശസാത്കരിക്കുമ്പോൾ വിദേശബാങ്കുകളെ ഉൾപ്പെടുത്താത്തതിനെതിരേ വിമർശനവുമായി ജനസംഘം വന്നിരുന്നുവെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു. യുഎഇയിലെ രണ്ടാമത്തെ വലിയ ബാങ്കായ എമിറേറ്റ്സ് എൻഡിബി ബാങ്ക്, 26,853 കോടി രൂപയ്ക്ക് ആർബിഎൽ ബാങ്കിലെ 60 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് രമേഷിന്റെ പ്രതികരണം.
ലക്ഷ്മി വിലാസ് ബാങ്കിനെ സിങ്കപ്പൂരിലെ ഡിബിഎസ് ഗ്രൂപ്പും കാത്തലിക് സിറിയൻ ബാങ്കിനെ കാനഡയിലെ ഫെയർഫാക്‌സും ഏറ്റെടുത്തതായി ജയറാം രമേഷ് ചൂണ്ടിക്കാട്ടി. മൂന്നാമതായി, ജപ്പാനിലെ സുമിറ്റോമോ മിറ്റ്സുയി ബാങ്കിങ് കോർപ്പറേഷൻ യെസ് ബാങ്കിനെ ഏറ്റെടുത്തു. പൊതുമേഖലാബാങ്കിനെ പൂർണമായി സ്വകാര്യവത്കരിക്കുന്ന ആദ്യനടപടി ഐഡിബിഐ ബാങ്കിലൂടെ ഈ സാമ്പത്തിക വർഷം പൂർത്തിയാവുമെന്നും ജയറാം രമേഷ് പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group