ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് വിമാനസർവീസ്

ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് വിമാനസർവീസ്
ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് വിമാനസർവീസ്
Share  
2025 Oct 19, 09:55 AM
vasthu

ന്യൂഡൽഹി: ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് വിമാനസർവീസ് ആരംഭിക്കും. ചൈന ഈസ്റ്റേൺ എയർലൈൻസ് നവംബർ ഒൻപതുമുതൽ ഷാങ്ഹായിൽനിന്ന് ഡൽഹിയിലേക്കും തിരിച്ചും സർവീസ് തുടങ്ങും. ഞായർ, ബുധൻ ദിവസങ്ങളിലാണ് സർവീസ്. ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തിൽനിന്ന് പ്രാദേശികസമയം ഉച്ചയ്ക്ക് 12.50-ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻസമയം വൈകീട്ട് 5.45-ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തിലെത്തും. രാത്രി 7.55-നാകും തിരിച്ചുള്ള സർവീസ്.


ഈയിടെ ഷാങ്ഹായ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ വിമാനസർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നു. ഇൻഡിഗോ കൊൽക്കത്തയിൽനിന്ന് ചൈനയിലെ ഗ്യാങ്‌ചൗവിലേക്ക് ഒക്ടോബർ 26-ന് വിമാനസർവീസ് പ്രഖ്യാപിച്ചിരുന്നു. അഞ്ച് വർഷത്തിനുശേഷമാണ് ഇരുരാജ്യങ്ങളും വിമാന സർവീസ് പുനരാരംഭിക്കുന്നത്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan