ലഡാക്കിലെ സംഘർഷം; ഒടുവിൽ സമരക്കാർക്ക് വഴങ്ങി; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ലഡാക്കിലെ സംഘർഷം; ഒടുവിൽ സമരക്കാർക്ക് വഴങ്ങി; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
ലഡാക്കിലെ സംഘർഷം; ഒടുവിൽ സമരക്കാർക്ക് വഴങ്ങി; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
Share  
2025 Oct 18, 09:54 AM
mannan

ന്യൂഡൽഹി: ലഡാക്കിൽ നാലുപേർ കൊല്ലപ്പെടാനിടയാക്കിയ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന സമരക്കാരുടെ ആവശ്യത്തിനു വഴങ്ങി കേന്ദ്രസർക്കാർ. സുപ്രീംകോടതി മുൻ ജഡ്‌ജി ബി.എസ്. ചൗഹാൻ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സർക്കാർ എപ്പോഴും സംഭാഷണങ്ങൾക്ക് ഒരുക്കമാണെന്നും ലെ അപെക്‌സ് ബോഡി (എബിഎൽ), കാർഗിൽ ഡമക്രാറ്റിക് അലയൻസ് (കെഡിഎ) തുടങ്ങിയവയുമായോ അതുപോലുള്ള വേദിയുമായോ ലഡാക്കിലെ ഉന്നതാധികാര സമിതി ചർച്ച തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.


ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂളും ആവശ്യപ്പെട്ട് ലഡാക്കിൽ സെപ്റ്റംബർ 24-ന് നടന്ന പ്രതിഷേധമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. സംഭവത്തിൽ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ലഡാക്ക് ഭരണകൂടം പ്രഖ്യാപിച്ച മജിസ്ട്രേട്രറ്റ് അന്വേഷണം സമരക്കാർ തള്ളിയിരുന്നു.


തുടർച്ചയായ സംഭാഷണങ്ങൾ സമീപഭാവിയിൽ ആവശ്യമായ ഫലങ്ങൾ നൽകുമെന്ന് ഉറപ്പുണ്ടെന്നും ലഡാക്കിലെ ജനങ്ങളുടെ അഭിലാഷങ്ങളോട് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജുഡീഷ്യൽ അന്വേഷണം വേണമെന്നും സോനം വാങ്‌ചുക്ക് അടക്കമുള്ളവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വിളിച്ച യോഗം എബിഎല്ലും കെഡിഎയും ബഹിഷ്‌കരിച്ചിരുന്നു. അനുരഞ്ജന നീക്കവുമായി ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷനെ കേന്ദ്രം സമീപിച്ചെങ്കിലും പരാജയപ്പെട്ടു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI