
ഓൺലൈൻ റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിനായി ഉപയോഗിക്കുന്ന ഐആർസിടിസി (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ) വെബ്സൈറ്റും മൊബൈൽ ആപ്പും വെള്ളിയാഴ്ച പ്രവർത്തനരഹിതമായി. ദീപാവലിക്ക് മുന്നോടിയായി നൂറുകണക്കിന് യാത്രക്കാരെയാണ് ഇത് ബാധിച്ചത്.
5,800ൽ അധികം ഉപയോക്താക്കൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ പ്രശ്നങ്ങൾ നേരിടുന്നു എന്നാണ് വെബ്സൈറ്റുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന ഡൗൺഡിറ്റക്ടറിന്റെ കണക്ക്. ഭൂരിഭാഗം പരാതികളും രാവിലെ 10 മണിക്ക് ശേഷമാണ് രേഖപ്പെടുത്തിയതെന്നും ഡൗൺഡിറ്റക്ടർ പറയുന്നു.
സേവനം ലഭ്യമല്ലെന്ന് ഐആർസിടിസി വെബ്സൈറ്റിൽ കാണിച്ചിരുന്നു. "ഈ സെർവറിന് താൽക്കാലികമായി അഭ്യർഥനകൾ കൈകാര്യം ചെയ്യാൻ കഴിയില്ല. എറർ കോഡ്: 119" എന്ന സന്ദേശവും ഇതോടൊപ്പം നൽകി.
ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയാതെ വന്ന യാത്രക്കാർ പരാതികളുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. ഉത്സവ സീസണിൽ സെർവർ തകരാറുകൾ കാരണം ടിക്കറ്റുകൾ ബുക്ക് ചെയ്യാനോ യാത്രാ പദ്ധതികൾ ഉറപ്പിക്കാനോ കഴിയുന്നില്ലെന്ന് പരാതിപ്പെട്ടുകൊണ്ട്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഉപയോക്താക്കൾ വിശദീകരണം ആവശ്യപ്പെട്ടു. നിലവിൽ സാങ്കേതിക തകരാർ പരിഹരിക്കപ്പെട്ടിട്ടുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group