
പുണെ: 2029 ആകുമ്പോഴേക്കും മൂന്നുലക്ഷം കോടി രൂപയുടെ പ്രതിരോധ സാമഗ്രികളുടെ നിർമാണവും 50,000 കോടി രൂപയുടെ കയറ്റുമതിയുമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പുണെ പിംപ്രി ചിഞ്ച്‌വാഡിലെ കിവളേയിലെ സിംബയോസിസ് സ്കിൽസ് ആൻഡ് പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയുടെ (എസ്എസ്‌പിയു) ആറാമത് ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധമേഖലയിൽ പുണെയുടെ സംഭാവനകളെ രാജ്‌നാഥ് സിങ് പ്രശംസിച്ചു. 'അന്താരാഷ്ട്രതലത്തിൽ പ്രതിരോധമേഖലയ്ക്ക് പേരുകേട്ടതാണ് പുണെ. ഇന്ത്യൻ ആർമിയുടെ സതേൺ കമൻഡാൻ്റിൻ്റെ ആസ്ഥാനം ഇവിടെയാണ്. പ്രധാന പ്രതിരോധമേഖലയിലെ സ്ഥാപനങ്ങളും ഇവിടെയുണ്ട് -മന്ത്രി പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധമേഖലയിലെ സ്വാശ്രയത്വത്തിൻ്റെ ഏറ്റവുംമികച്ച ഉദാഹരണമാണ് ഓപ്പറേഷൻ സിന്ദൂർ. അതിൽ സായുധസേന ഉപയോഗിച്ച ഉപകരണങ്ങളിൽ ഭൂരിഭാഗവും തദ്ദേശീയമായിരുന്നു.
സോഷ്യൽമീഡിയയുടെ സമ്മർദങ്ങൾക്ക് ചെവികൊടുക്കരുതെന്ന് രാജ്നാഥ് സിങ് ബിരുദാനന്തരബിരുദ വിദ്യാർഥികളോട് പറഞ്ഞു. ഇന്ത്യയിലെ പ്രതിരോധ നവീകരണവ്യവസ്ഥയെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള സ്കൂൾ ഓഫ് ഡിഫൻസ് ആൻഡ് എയ്റോസ്പേസ് ടെക്നോളജി ഉദ്ഘാടനംചെയ്തു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, ഉന്നതസാങ്കേതിക വിദ്യാഭ്യാസമന്ത്രി ചന്ദ്രകാന്ത് പാട്ടീൽ, നൈപുണിവികസന സംരംഭകത്യ വകുപ്പ് മന്ത്രി മംഗൾ പ്രഭാത് ലോധ, നഗരവികസന സഹമന്ത്രി മാധുരി മിസൽ, സിംബയോസിസ് സർവകലാശാല പാൻസലർ ഡോ. എസ്.ബി. മജുംദാർ, പ്രോ-ചാൻസലർ ഡോ. സ്വാതി മജുംദാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ കോഴ്സുകൾ പൂർത്തിയാക്കിയ 1,532 വിദ്യാർഥികൾക്ക് ബിരുദം നൽകി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group