
ന്യൂഡൽഹി: വായുമലിനീകരണം തടയാൻ ഡൽഹി മേഖലയിൽ ഏർപ്പെടുത്തിയ പടക്കനിരോധനം ഇളവുചെയ്‌ത് സുപ്രിംകോടതി. ദീപാവലിക്ക് ഹരിത പടക്കങ്ങൾ പൊട്ടിക്കാൻ കോടതി അനുമതി നൽകി. കേന്ദ്രവും ഡൽഹി, ഹരിയാണ, യുപി, രാജസ്ഥാൻ സർക്കാരുകളും ഉന്നയിച്ച ആവശ്യം അംഗീകരിച്ചാണ് നിയന്ത്രണങ്ങളോടെയുള്ള ഇളവ്, ഒക്ടോബർ 14 മുതൽ 25 വരെയുള്ള വായുനിലവാരം നിരീക്ഷിച്ച് റിപ്പോർട്ട് നൽകണമെന്ന് കേന്ദ്രത്തോട് നിർദേശിച്ചിട്ടുണ്ട്.
18 മുതൽ ദീപാവലി ദിവസമായ 20 വരെ അധികൃതർ നിശ്ചയിക്കുന്ന കേന്ദ്രങ്ങളിൽ ഹരിതപടക്കവിൽപ്പന അനുവദിക്കും. ദീപാവലിക്കും (20) തലേന്നും (19) രാവിലെ ആറുമുതൽ ഏഴുവരെയും രാത്രി എട്ടുമുതൽ പത്തുവരെയുമാണ് പടക്കം പൊട്ടിക്കാൻ അനുമതി. വിൽക്കുന്നത് ഹരിത പടക്കങ്ങളാണോയെന്ന് പോലീസും മറ്റധികൃതരും പട്രോളിങ്ങിലൂടെ ഉറപ്പാക്കണം. ഓൺലൈൻ വിൽപ്പന പാടില്ലെന്നും കോടതി നിർദേശിച്ചു.
ഹരിതപടക്കങ്ങൾമാത്രമേ അനുവദിക്കാവൂവെന്ന് 2018-ലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ, അതിനുശേഷവും ഹരിതപടക്കത്തിന്റെ മറവിൽ എല്ലാതരം പടക്കങ്ങളും വിപണിയിലെത്തി. ഇതോടെ വായുനിലവാരം മോശമാകുന്നത് മുൻനിർത്തി 2020 മുതൽ ഡൽഹി സർക്കാർ സമ്പൂർണ പടക്കനിരോധനം ഏർപ്പെടുത്തുകയായിരുന്നു.
ആഘോഷത്തിൻ്റെ പേരിലെ അനിയന്ത്രിത പടക്ക ഉപയോഗംകൊണ്ട് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് ഉത്തരവിൽ പറഞ്ഞു.
ഹരിതപടക്കങ്ങൾ:പടക്കങ്ങളിൽ മലിനീകരണത്തിന് കാരണമാകുന്ന രാസവസ്തുവായ മറിയം അടങ്ങാത്തവ. പരമ്പരാഗത പടക്കങ്ങളെക്കാൾ 30-80 ശതമാനം മലിനീകരണത്തോത് കുറവാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group