
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ തമിഴ്‌നാട്ടിൽ 26-ന് കർഷക നിരാഹാരം. പെരിയാർ വൈഗ ജലസേചന കർഷകസംഘടനയാണ് നിരാഹാരം പ്രഖ്യാപിച്ചത്. മുല്ലപ്പെരിയാറിലെ നിലവിലുള്ള കാവൽക്കാരെ നീക്കണമെന്നും അർധസൈനികവിഭാഗത്തെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ടാണ് കമ്പത്ത് നിരാഹാരം നടത്തുന്നത്. ആയിരത്തിലധികം കർഷകർ ഇതിൽ പങ്കെടുക്കും.
മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ച് കേരള സർക്കാർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അതിൻറെ ഭാഗമാണ് കഴിഞ്ഞദിവസമുണ്ടായ വ്യാജ ബോംബ് ഭീഷണിയെന്നും സംഘടനയുടെ പ്രസിഡൻ്റ് ബാലസിംഗം പെന്നിക്വിക്ക് ആരോപിച്ചു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സുരക്ഷയെക്കുറിച്ച് അനാവശ്യഭയം സൃഷ്ടിക്കാനുമാണ് കേരളം ശ്രമിക്കുന്നത്. മുല്ലപ്പെരിയാർ ഘടനാപരമായി ശക്തമാണ്. പൊതുജനങ്ങൾക്ക് പ്രവേശന നിയന്ത്രണമുള്ള കടുവാ സങ്കേതത്തിൽ ആർക്കാണ് ബോംബ് വെയ്ക്കാൻ സാധിക്കുക. മുഴുവൻ സംഭവവും കേരളത്തിൻ്റെ ഗൂഢാലോചനയാണ്- ബാലസിംഗം ആരോപിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group