
ചെന്നൈ: ദീപാവലിയോടനുബന്ധിച്ച് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ തിക്കുംതിരക്കും ഒഴിവാക്കാൻ ചെന്നൈ സെൻട്രൽ, എമോർ, കോയമ്പത്തൂർ, എറണാകുളം നോർത്ത് സ്റ്റേഷനുകളിൽ പ്രവേശനനിയന്ത്രണം വരുന്നു. കാത്തിരിപ്പ് പട്ടികയിലുള്ള യാത്രക്കാരെ സ്റ്റേഷനിൽ പ്രവേശിക്കാൻ അനുവദിക്കില്ല. ഇത് എന്നുമുതൽ നടപ്പാക്കുമെന്നത് വരുംദിവസങ്ങളിൽ തീരുമാനിക്കുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
ആർപിഎഫും റെയിൽവേ പോലീസുമായി ചർച്ചചെയ്‌ത് തീരുമാനമെടുക്കും. തമിഴ്നാട്ടിൽ താംബരം, ചെന്നൈ ബീച്ച്, പെരമ്പൂർ, കോയമ്പത്തൂർ, തിരുപ്പൂർ, തിരുച്ചിറപ്പള്ളി, വിഴുപുരം, മൈലാടുതുറൈ എന്നീ റെയിൽവേ സ്റ്റേഷനുകളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഈ റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക് പരിശോധിച്ച് നടപടിയെടുക്കും.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മഹാകുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലേക്കുള്ള തീവണ്ടികളിൽ കയറാൻ ശ്രമിക്കുന്നതിടെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് 18 പേർ മരിച്ചിരുന്നു.
ചെന്നൈ സെൻട്രൽ, എഗ്മോർ, കോയമ്പത്തൂർ, എറണാകുളം സ്റ്റേഷനുകളിൽ ടിക്കറ്റു പരിശോധിച്ച് യാത്രക്കാരെ സ്റ്റേഷനിലേക്ക് കടത്തി വിടാനായു ജീവനക്കാരെ നിയമിക്കും. ചെന്നൈ സെൻട്രൽ, എഗ്‌മോർ റെയിൽവേ സ്റ്റേഷനുകളിൽ 600 പേരെ വരിനിർത്താനുള്ള സംവിധാനമുണ്ടാക്കും.
റിസർവേഷൻ കൗണ്ടറുകളിൽനിന്ന് ബുക്ക് ചെയ്‌ത കാത്തിരിപ്പുപട്ടികയുള്ള ടിക്കറ്റുകൾ എടുത്ത് റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഒട്ടേറെയാണെന്ന് ആർപിഎഫ് സേനാംഗങ്ങൾ പറഞ്ഞു. ഇതിൽ പലരും സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യുന്നതും പതിവാണ്. ഇവർ മണിക്കൂറുകൾക്ക് മുൻപേ സ്റ്റേഷനുകളിലെത്തി കാത്തിരിക്കുന്നതിനാൽ ഉത്സവ അവധിക്കാലങ്ങളിൽ മറ്റുള്ള യാത്രക്കാർ തീവണ്ടിയിൽ കയറാൻ ഏറെ ബുദ്ധിമുട്ടാറുണ്ട്. ജനറൽ കോച്ചുകളിൽ കയറാനെത്തുന്നവരും ഒട്ടേറെയാണ്. തിരക്ക് നിയന്ത്രിക്കാൻ ടിക്കറ്റുള്ള യാത്രക്കാരെമാത്രം കയറ്റിവിടുക മാത്രമാണ് ഏക മാർഗമെന്നും അധികൃതർ പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group