‘ദേശീയപാത ഭൂമിയേറ്റെടുക്കൽ; കടമെടുക്കാൻ 6000 കോടി അനുവദിക്കണം’

‘ദേശീയപാത ഭൂമിയേറ്റെടുക്കൽ; കടമെടുക്കാൻ 6000 കോടി അനുവദിക്കണം’
‘ദേശീയപാത ഭൂമിയേറ്റെടുക്കൽ; കടമെടുക്കാൻ 6000 കോടി അനുവദിക്കണം’
Share  
2025 Oct 11, 08:41 AM
apj

ന്യൂഡൽഹി: ദേശീയപാതാ ഭൂമിയേറ്റെടുക്കൽ ചെലവിൻ്റെ 25 ശതമാനം

സംസ്ഥാനം വഹിക്കുന്നതിന് 6000 കോടി അധികമായി കടമെടുക്കാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഎസ്‌ഡിപിയുടെ 0.5 ശതമാനം (ഏകദേശം 6650 കോടി) അധികമായി കടമെടുക്കാൻ അനുമതിവേണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നെല്ല് സംഭരണ സബ്‌സിഡിയിനത്തിൽ സാങ്കേതിക പൊരുത്തക്കേടുകൾ കാരണം തടഞ്ഞുവെച്ച 221.52 കോടിയും ഗതാഗതചാർജുകളുമായി ബന്ധപ്പെട്ട 257.41 കോടിയും അനുവദിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടലും തേടി. സംസ്ഥാനത്ത് സ്‌കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്‌ചർ വേണമെന്ന ആവശ്യവും ഉന്നയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.


നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെറിയാട്രിക് കെയർ ആൻഡ് ഹെൽത്തി ഏജിങ് സ്ഥാപിക്കാനും കേരളം അനുമതി തേടി. എയിംസും ഹെൽത്തി ഏജിങ്ങും സജീവപരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി നഡ്ഡ അറിയിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. എയിംസ് കിനാലൂരിൽത്തന്നെയാണ് സ്ഥാപിക്കേണ്ടതെന്നും പിണറായി പറഞ്ഞു.


അമിത്ഷായുടെ ഉറപ്പ്


*തീരസുരക്ഷയ്ക്ക് പൂർണമായും കേന്ദ്രപിന്തുണയോടെ ഇന്ത്യ റിസർവ് ബറ്റാലിയന്റെ പ്രത്യേക യൂണിറ്റ് % കരളത്തിൽ അനുവദിക്കും. ഇതിന് കേരളത്തിൽ മറൈൻ പോലീസ് ബറ്റാലിയനായും പ്രവർത്തിക്കാനാകും.


*ദേശീയ ഫൊറൻസിക് സയൻസ് സർവകലാശാലയുടെ പ്രാദേശിക കാമ്പസ് അനുവദിക്കുന്നത് പരിഗണിക്കും. സൈബർ ക്രൈം നിയന്ത്രണ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്താൻ 108 കോടി രൂപ അനുവദിക്കും


*ഇടതുതീവ്രബാധിത ജില്ലകളുടെ പട്ടികയിലുണ്ടായിരുന്ന കണ്ണൂർ, വയനാട് ജില്ലകൾക്ക് സുരക്ഷാ അനുബന്ധസഹായം തുടരും


*2024ൽ വയനാട്ടിലുണ്ടായ നാശനഷ്ട‌ങ്ങൾക്കുശേഷം പുനരധിവാസത്തിനും പുനർനിർമാണത്തിനുമുള്ള കൂടുതൽ സഹായത്തിനായി ദുരന്തനിവാരണ സഹായനിർദേശങ്ങൾ പരിഗണിക്കും


'ഫണ്ട് വേറെ, ഡയലോഗ് വേറെ'


മാവോവാദികളുമായി ചർച്ചനടത്താൻ സിപിഎം കേന്ദ്രനേതൃത്വം ആവശ്യപ്പെടുന്ന സമയത്താണോ നക്‌സൽബാധിത പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട ജില്ലകളെ വീണ്ടും ഉൾപ്പെടുത്താനാവശ്യപ്പെടുന്നതെന്ന് ചോദിച്ചപ്പോൾ, 'ഫണ്ട് വേറെ, സംഭാഷണം വേറെ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അവിടെ മാവോവാദി സാന്നിധ്യത്തിന് സാധ്യത ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.


'പ്രതികരണം അനുഭാവത്തോടെ'


ആവശ്യങ്ങളോട് കേന്ദ്രം മുഖം തിരിച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് ഇതിന്റെ ഗൗരവം വിശദീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരുടെ പ്രതികരണം അനുഭാവത്തോടെയാണ്. ഉറപ്പുകൾ പാലിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്രവും സംസ്ഥാനവും പരസ്‌പരം ബന്ധപ്പെട്ട് പോകണം. ആവശ്യങ്ങൾ കൃത്യമായി അവതരിപ്പിച്ചിട്ടും അവഗണനയുണ്ടായാൽ പ്രതികരിക്കണം. അതിനർഥം വീണ്ടും ആവശ്യപ്പെടേണ്ട എന്നല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI