
ന്യൂഡൽഹി: ബിഹാറിലെ പ്രത്യേക വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി പുറത്തിറക്കിയ അന്തിമപട്ടികയിൽ ഒഴിവാക്കപ്പെട്ടവർക്ക് അപ്പീൽ നൽകാനായി സൗജന്യ നിയമസഹായം നൽകണമെന്ന് സുപ്രീംകോടതി. പാരാ ലീഗൽ വാളൻ്റിയർമാർ ബൂത്തുതല ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ശേഖരിച്ച്, ഒഴിവാക്കപ്പെട്ടവരെ കണ്ടെത്തി സഹായിക്കണമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
എസ്ഐആറിൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരടുപട്ടികയിലുണ്ടായിരുന്ന 3.66 ലക്ഷംപേരെ അന്തിമപട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. കരട് പട്ടികയിൽ ഇല്ലാതിരുന്നവർക്കും നിയമസഹായം ലഭ്യമാക്കണമെന്ന് ബെഞ്ച് നിർദേശിച്ചു. പാരാ ലീഗൽ വാളൻ്റിയർമാരുടെ മൊബൈൽ നമ്പറുകൾ പ്രസിദ്ധീകരിക്കണം. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് ഇതുസംബന്ധിച്ച നിർദേശം നൽകാൻ ബിഹാറിലെ സംസ്ഥാന അതോറിറ്റിയോട് കോടതി ആവശ്യപ്പെട്ടു. കേസ് 16-ന് വീണ്ടും പരിഗണിക്കും.
കരടു പട്ടികയിലുണ്ടായിട്ടും ഒരാളെ അന്തിമപട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നുകാട്ടി ഹർജിക്കാരായ എഡിആർ നൽകിയ സത്യവാങ്മൂലം തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇയാൾ കരടുപട്ടികയിലും ഉണ്ടായിരുന്നില്ലെന്ന് കമ്മിഷൻ അറിയിച്ചപ്പോൾ എഡിആറിൻ്റെ അഭിഭാഷകനായ പ്രശാന്ത് ഭൂഷണെ കോടതി അതൃപ്തിയറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group