കഫ് സിറപ്പ് മരണം: കോൾഡ്‌റിഫ് യുപിയിലും നിരോധിച്ചു

കഫ് സിറപ്പ് മരണം: കോൾഡ്‌റിഫ് യുപിയിലും നിരോധിച്ചു
കഫ് സിറപ്പ് മരണം: കോൾഡ്‌റിഫ് യുപിയിലും നിരോധിച്ചു
Share  
2025 Oct 08, 10:15 AM

ന്യൂഡൽഹി: മധ്യപ്രദേശിലും രാജസ്ഥാനിലും കഫ് സിറപ്പ് കഴിച്ച കുട്ടികൾ മരിച്ചെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ, കൂടുതൽ സംസ്ഥാനങ്ങളിൽ വിവാദ ചുമ മരുന്നായ കോൾഡ്‌റിഫ് നിരോധിച്ചു. ഉത്തർപ്രദേശിൽ ഈ മരുന്നിൻ്റെ വിൽപ്പന വിലക്കി.

ഹരിയാണയിലെ ഗുരുഗ്രാം ജില്ലാ ഭരണകുടം കുട്ടികൾക്ക് കഫ് സിറപ്പ് നൽകുന്നതിൽ ശ്രദ്ധിക്കണമെന്ന് സർക്കുലർ ഇറക്കി. മധ്യപ്രദേശിലെ ചിന്ദ്വാരയിൽനിന്നുള്ള 14 കുട്ടികൾ മഹാരാഷ്ട്രയിലെ നാഗ്‌പുരിലുള്ള വിവിധ ആശുപത്രികളിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ വിശദാന്വേഷണത്തിനായി മധ്യപ്രദേശ് പോലീസ് എസ്ഐടി രൂവത്‌കരിച്ചിട്ടുണ്ട്.


സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ഞായറാഴ്‌ച ഉന്നതതല യോഗം ചേർന്നിരുന്നു.


കുട്ടികളുടെ മരണത്തിൽ ഉയരുന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്ന് നിർദേശിച്ച് മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് സർക്കാരുകൾക്കും കേന്ദ്രത്തിനും ദേശീയ മനുഷ്യാവകാശ കമ്മിഷൻ നോട്ടിസയച്ചു. വ്യാജ മരുന്നുകളെത്തുന്നതിൽ അന്വേഷണം വേണം. അത്തരം മരുന്നുവിൽപ്പന ഉടൻ നിരോധിക്കണമെന്നും ആരോഗ്യമന്ത്രാലയത്തോട് എൻഎച്ച്ആർസി നിർദേശിച്ചു.


അതിനിടെ, സംഭവത്തിൽ ഡോക്‌ടറെ മാത്രം ഉത്തരവാദിയാക്കി ക്രൂശിക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നേതാക്കൾ ആവശ്യപ്പെട്ടു. മരുന്നുകമ്പനിയെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവാക്കരുതെന്നും ആവശ്യപ്പെട്ടു. മരിച്ച കുട്ടികൾക്ക് കഫ് സിറപ്പ് നിർദേശിച്ച മധ്യപ്രദേശിലെ ഡോ. പ്രവീൺ സോണിയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡോക്‌ടർക്ക് നിയമസഹായം നൽകുമെന്നും ഐഎംഎ വൃത്തങ്ങൾ പ്രതികരിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI