മോഹൻലാലിന് കമൻഡേഷൻ കാർഡ് സമ്മാനിച്ച് കരസേനാമേധാവി

മോഹൻലാലിന് കമൻഡേഷൻ കാർഡ് സമ്മാനിച്ച് കരസേനാമേധാവി
മോഹൻലാലിന് കമൻഡേഷൻ കാർഡ് സമ്മാനിച്ച് കരസേനാമേധാവി
Share  
2025 Oct 08, 10:09 AM

ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം സ്വന്തമാക്കിയ മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ ആദരിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി.

ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്. കേണൽ പദവി വഹിക്കുന്ന മോഹൻലാലിന് ആർമിയുടെ കമൻഡേഷൻ കാർഡ് അദ്ദേഹം സമ്മാനിച്ചു. സേനയിലെ ഏഴ് കോർ കമാൻഡർമാരും പങ്കെടുത്തു. ടെറിട്ടോറിയൽ ആർമിയുടെ സേവനവുമായി ബന്ധപ്പെട്ട് സേനാമേധാവിയുമായി ചർച്ചനടത്തിയ ലാൽ, അദ്ദേഹവുമൊത്ത് ഉച്ചഭക്ഷണം കഴിച്ചശേഷമാണ് മടങ്ങിയത്.


കരസേനാ മേധാവിയിൽനിന്നു ലഭിച്ച അംഗീകാരത്തിൽ അഭിമാനിക്കുന്നതായി മോഹൻലാൽ 'എക്സ‌്' പോസ്റ്റിൽ കുറിച്ചു. സമൂഹത്തിന് നൽകിയ വിലപ്പെട്ട സംഭാവനകൾ മാനിച്ച് അദ്ദേഹത്തെ ആദരിച്ചതായി സേനാവൃത്തങ്ങൾ അറിയിച്ചു. സംവിധായകൻ മേജർ രവിയുമെത്തിയിരുന്നു.


അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു


ആദരത്തിലും പിന്തുണയിലും സൈന്യത്തോടും ജനറൽ ഉപേന്ദ്ര ദ്വിവേദിയോടും മാതൃയൂണിറ്റായ ടെറിട്ടോറിയൽ ആർമിയോടും അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു തന്റെ പരിമിതികൾക്കകത്തുനിന്ന് സാധ്യമായ പലതും ചെയ്യുന്നുണ്ട്. ചെറുപ്പക്കാരെ സൈന്യത്തിലേക്ക് ആകർഷിക്കാൻ വേണ്ടത് ചെയ്യും. ആർമിയുമായി ബന്ധപ്പെട്ട് ഇനിയും സിനിമകൾ ആലോചനയിലുണ്ട്


-മോഹൻലാൽ

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI