രാഷ്ട്രീയപ്പോരാട്ടത്തിന് കോടതിയെ വേദിയാക്കരുത് -കോടതി

രാഷ്ട്രീയപ്പോരാട്ടത്തിന് കോടതിയെ വേദിയാക്കരുത് -കോടതി
രാഷ്ട്രീയപ്പോരാട്ടത്തിന് കോടതിയെ വേദിയാക്കരുത് -കോടതി
Share  
2025 Oct 07, 09:49 AM

ന്യൂഡൽഹി: സിഎംആർഎൽ-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. രാഷ്ട്രീയപ്പോരാട്ടത്തിന് കോടതിയെ വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞു. വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി വിധിയിൽ ഇടപെടാൻ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ കൂടി ഉൾപ്പെട്ട ബെഞ്ച് വിസമ്മതിച്ചു.


രാഷ്ട്രീയപ്പോരാട്ടം വോട്ടർമാർക്ക് മുന്നിൽ മതിയെന്നും അതിനു കോടതിയെ വേദിയാക്കരുതെന്നും പലതവണ പറഞ്ഞുകഴിഞ്ഞതാണെന്ന് വാദംതുടങ്ങുമ്പോൾത്തന്നെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.


സിഎംആർഎലും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയും തമ്മിൽ കരാറുണ്ടായിരുന്നുവെന്നത് വസ്‌തുതയാണെന്ന് കുഴൽനാടനുവേണ്ടി മുതിർന്ന അഭിഭാഷകൻ ഗുരു കൃഷ്‌ണകുമാർ വാദിച്ചു. വീണയുടെ കമ്പനിക്ക് 1.72 കോടി നൽകിയിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി തങ്ങൾക്ക് സർവീസൊന്നും നൽകിയിട്ടില്ലെന്ന് ആദായനികുതി സെറ്റിൽമെൻ്റ് ബോർഡിന് മുൻപാകെ സിഎംആർഎൽ വ്യക്തമാക്കിയതാണ്. ഇത് സംശയം ജനിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. അതേസമയം, തെളിയിക്കപ്പെട്ട വസ്തുതകൾ വേണമെന്ന് തുടക്കഘട്ടത്തിൽത്തന്നെ പറഞ്ഞതിലൂടെ ഹൈക്കോടതിക്ക് പിഴവുപറ്റിയെന്നും ഗുരുകൃഷ്‌ണകുമാർ വാദിച്ചെങ്കിലും സുപ്രീംകോടതി ഇടപെടാൻ വിസമ്മതിച്ചു.


ഹർജിക്കാരനായ മാത്യു കുഴൽനാടൻ കേരളത്തിലെ പ്രളയകാലത്ത് നടത്തിയ പ്രവർത്തനങ്ങളെ ജസ്റ്റിസ് വിനോദ്‌ചന്ദ്രൻ പ്രശംസിച്ചു. പ്രളയസമയത്ത് തന്റെ ബന്ധുവിനെ സഹായിച്ച വ്യക്തിയാണ് ഹർജിക്കാരനെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കരിമണൽഖനനവും കേരളത്തിലെ പ്രളയത്തിന് കാരണമായെന്ന ഹർജിയിലെ ആരോപണത്തെക്കുറിച്ചായിരുന്നു പരാമർശം,

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI