കഫ് സിറപ്പ് ദുരന്തം: മധ്യപ്രദേശിൽ ഡോക്‌ടർ അറസ്റ്റിൽ

കഫ് സിറപ്പ് ദുരന്തം: മധ്യപ്രദേശിൽ ഡോക്‌ടർ അറസ്റ്റിൽ
കഫ് സിറപ്പ് ദുരന്തം: മധ്യപ്രദേശിൽ ഡോക്‌ടർ അറസ്റ്റിൽ
Share  
2025 Oct 06, 09:21 AM

ന്യൂഡൽഹി/തിരുവനന്തപുരം: മധ്യപ്രദേശിലെ ചിന്ദ്വാരയിൽ കഫ്സിറപ്പ് കഴിച്ച കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് നിർദേശിച്ച ശിശുരോഗവിദഗ്‌ധൻ പ്രവീൺ സോണിയെ പോലീസ് അറസ്റ്റുചെയ്തു സർക്കാർ ആശുപത്രിയിലെ ഡോക്‌ടറായ പ്രവീൺ സോണി, തൻ്റെ സ്വകാര്യ ക്ലിനിക്കിലെ ചികിത്സയ്ക്കിടെയാണ് കുട്ടികൾക്ക് കോൾഡ്രിഫ് നിർദേശിച്ചത്. കോൾഡ്രിഫ് സിറപ്പ് നിർമിച്ച തമിഴ്‌നാട് കാഞ്ചീപുരം ജില്ലയിലെ ശ്രീസൻ ഫാർമസ്യൂട്ടിക്കൽസിൻ്റെ പേരിലും മധ്യപ്രദേശ് സർക്കാർ കേസെടുത്തിട്ടുണ്ട്.


അതിനിടെ, രണ്ടുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ‌യ്ക്കോ ജലദോഷത്തിനോ ഉള്ള മരുന്നോ ഒന്നിലധികം മരുന്നുചേരുവകൾ ചേർന്ന സംയുക്ത ഫോർമുലേഷനുകളോ നൽകരുതെന്ന് കേരളത്തിലെ ഡ്രാഗ്‌സ് കൺട്രോളർ. ഇത്തരം കുറിപ്പടിയുമായി വരുന്നവർക്ക് മരുന്നുനൽകരുതെന്ന് ഫാർമസിസ്റ്റുകൾക്കും മരുന്നുവ്യാപാരികൾക്കും നിർദേശം നൽകി.


അഞ്ചുവയസ്സിൽ കൂടുതലുള്ള കുട്ടികൾക്ക് ഇത്തരം ഫോർമുലേഷനുകൾ ഉപയോഗിക്കേണ്ടിവന്നാൽ ഡോക്‌ടർ നിർദേശിച്ച അളവിലും കാലയളവിലും കൃത്യമായി ഉപയോഗിക്കാൻ നിർദേശം നൽകണം. ജിഎംപി സർട്ടിഫിക്കേഷനുള്ള വിതരണക്കാരുടെ ഉത്പന്നങ്ങളെ വിൽപ്പന നടത്തുന്നുള്ളൂവെന്ന് ഉറപ്പാക്കണം.


കുട്ടികളുടെ മരണത്തിനുകാരണമായ എസ്ആർ 13 എന്ന ബാച്ച് കേരളത്തിൽ വിതരണംചെയ്തിട്ടില്ലെന്ന് ഡ്രഗ്‌സ് കൺട്രോൾ വിഭാഗം വ്യക്തമാക്കി. മധ്യപ്രദേശിൽ 14 കുട്ടികളും രാജസ്ഥാനിൽ മൂന്നുപേരുമാണ് മരുന്നുകഴിച്ചതിനെത്തുടർന്ന് മരിച്ചത്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI