
ന്യൂഡൽഹി: ടോൾപ്ലാസകളിൽ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ ചട്ടഭേദഗതിയുമായി കേന്ദ്രസർക്കാർ. യുപിഐ വഴിയാണ് പണം അടയ്ക്കുന്നതെങ്കിൽ ടോൾ നിരക്കിൻ്റെ 25 ശതമാനം കൂടുതലായി അടച്ചാൽ മതിയാകുമെന്നാണ് ഭേദഗതി.
നേശത്തെ പണമായി ടോൾ നൽകുന്നവരും യുപിഐ ഇടപാടുകാരും ഇരട്ടിത്തുക നൽകേണ്ടിയിരുന്നു. ഭേദഗതിയിലൂടെ നിരക്കിൻ്റെ 75 ശതമാനം ലാഭിക്കാം.
പുതിയ ചട്ടം നവംബർ 15 മുതൽ പ്രാബല്യത്തിൽവരും. ടോൾപിരിവ് വേഗത്തിലാക്കി ടോൾപ്ലാസകളിലെ തിരക്ക് കുറയ്ക്കാനും സുതാര്യതയുറപ്പാക്കാനുമാണ് നീക്കമെന്ന് റോഡുഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു. 2008-ലെ നാഷണൽ ഹൈവേയ്‌സ് ഫി (ഡിറ്റർമിനേഷൻ ഓഫ് റേറ്റ്സ് ആൻഡ് കളക്ഷൻ) ചട്ടമാണ് സർക്കാർ ഭേദഗതിചെയ്തത്. രാജ്യത്തുള്ള 98 ശതമാനം വാഹനങ്ങളിലും ഫാസ്‌ടാഗ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group