
ന്യൂഡൽഹി: സ്വകാര്യ റേഡിയോ പ്രക്ഷേപകർക്കായി ഡിജിറ്റൽ റേഡിയോ പ്രക്ഷേപണനയം രൂപവത്‌കരിക്കുന്നത് സംബന്ധിച്ച ശുപാർശകൾ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) പുറത്തിറക്കി. 2023-ലെ ടെലികമ്യൂണിക്കേഷൻ നിയമത്തിലെ നാല്(നാല്) വകുപ്പനുസരിച്ച് പുതിയ ചാനലുകളുടെ ഫ്രീക്വൻസി ലേലത്തിലൂടെ നിശ്ചയിക്കണമെന്ന് ട്രായ് ശുപാർശ ചെയ്തു.
ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ നാല് 'എ പ്ലസ്' കാറ്റഗറി നഗരങ്ങളിലും ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ്, സൂറത്ത്, പുണെ, ജയ്പുർ, ലഖ്നൗ, കാൺപൂർ, നാഗ്‌പുർ എന്നീ ഒമ്പത് 'എ' കാറ്റഗറി നഗരങ്ങളിലും ഡിജിറ്റൽ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും അടിസ്ഥാനതുകയും ശുപാർശയിൽ വ്യക്തമാക്കി.
പുതിയ പ്രക്ഷേപകർ ഡിജിറ്റൽ റേഡിയോ സേവനങ്ങൾ സിമൽകാസ്റ്റ് മോഡിൽ ആരംഭിക്കണമെന്നാണ് ശുപാർശയിൽ പറയുന്നത്. നിലവിലുള്ള അനലോഗ് എഫ്എം റേഡിയോ പ്രക്ഷേപകരെയും സ്വമേധയാ സിമൽകാസ്റ്റ് മോഡിലേക്ക് മാറാൻ അനുവദിക്കണം. നിയുക്ത സ്പോട്ട് ഫ്രീക്വൻസിയിൽ ഒരു അനലോഗ്, മൂന്ന് ഡിജിറ്റൽ, ഒരു ഡേറ്റാ ചാനൽ എന്നിവ പ്രക്ഷേപണം ചെയ്യാൻ സിമൽകാസ്റ്റ് മോഡിൽ സാധിക്കും.
ഡിജിറ്റൽ റേഡിയോ പ്രക്ഷേപണത്തിനായുള്ള ഫ്രീക്വൻസി ലേലത്തിലൂടെ നിശ്ചയിച്ചാലുടൻ നിലവിലുള്ള എഫ്എം പ്രക്ഷേപകർക്ക് സ്വമേധയാ സിമൽകാസ്റ്റ് മോഡിലേക്ക് മാറാനുള്ള അവസരം നൽകണം. ലേല പ്രക്രിയ അവസാനിച്ച തീയതി മുതൽ ആറുമാസത്തെ സമയപരിധിയിൽ നിലവിലുള്ള പ്രക്ഷേപകർ സിമൽകാസ്റ്റ് മോഡിലേക്ക് മാറാനുള്ള ഓപ്ഷൻ ഉപയോഗിക്കണം. ലേല പ്രക്രിയ അവസാനിച്ച ശേഷമോ മാറാനുള്ള ഓപ്‌ഷൻ സ്വീകരിച്ച ശേഷമോ രണ്ട് വർഷത്തിനുള്ളിൽ സിമൽകാസ്റ്റ് പ്രവർത്തനങ്ങൾ ആരംഭിക്കണം.
വിഎച്ച്എഫ് ബാൻഡ് രണ്ട്-എ ഡിജിറ്റൽ റേഡിയോ പ്രക്ഷേപണം അവതരിപ്പിക്കുന്നതിന് ഇന്ത്യയിൽ ഒരു ഏകീകൃത ഡിജിറ്റൽ റേഡിയോ സാങ്കേതിക മാനദണ്ഡം സ്വീകരിക്കണം. രാജ്യത്ത് അനുയോജ്യമായ ഡിജിറ്റൽ റേഡിയോ സാങ്കേതികവിദ്യ സർക്കാർ തിരഞ്ഞെടുക്കണം. അതിനായി റേഡിയോ പ്രക്ഷേപകരുമായും റേഡിയോ റിസീവർ നിർമാതാക്കളുമായും കുടിയാലോചനകൾ നടത്തുകയോ സ്പെക്ട്രം ലേല പ്രക്രിയയിൽ സാങ്കേതികവിദ്യയുടെ തിരഞ്ഞെടുപ്പ് ഉൾപ്പെടുത്തുകയോ ആകാം. അല്ലെങ്കിൽ അനുയോജ്യമെന്ന് സർക്കാർ കരുതുന്ന മറ്റേതെങ്കിലും രീതിയും സ്വീകരിക്കാം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group