
പോർട്ട് ബ്ലെയർ: അന്തമാൻ നിക്കോബാർ ദ്വീപിലെ ബരാതാങ്ങിൽ രണ്ട്
പതിറ്റാണ്ടിലേറെയായി നിഷ്ക്രിയമായിരുന്ന ഇന്ത്യയിലെ ഏക ചെളി അഗ്നിപർവതം (മഡ് വോൾക്കാനോ) പൊട്ടിത്തെറിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കാതടപ്പിക്കുന്ന ശബ്ദ്‌ദത്തോടെയാണ് സ്ഫോടനമുണ്ടായത്. ഇതിനു മുൻപ് 2005-ലാണ് സമാന പൊട്ടിത്തെറിയുണ്ടായതെന്ന് വിദഗ്‌ധർ പറഞ്ഞു. സ്ഫോടനത്തിൻ്റെ ഫലമായി പ്രദേശത്ത് നാലുമീറ്റർ ഉയരത്തിൽ മൺകുന രൂപപ്പെട്ടു. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ ചെളി വ്യാപിച്ചുകിടക്കുകയാണ്. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ഇവിടേക്കുള്ള വിനോദസഞ്ചാരം നിർത്തിവെച്ചു.
മഡ് വോൾക്കാനോ
ചെളി അഗ്നിപർവതങ്ങൾ എന്നു പേരൊക്കെയുണ്ടെങ്കിലും യഥാർഥ അഗ്നിപർവതങ്ങളുമായി ഇവയ്ക്ക് യാതൊരു ബന്ധവുമില്ല. സാധാരണ അഗ്നിപർവതങ്ങൾ ലാവ പുറന്തള്ളുമ്പോൾ അതിനുപകരം ചെളിയും വെള്ളവുമടങ്ങിയ മിശ്രിതമാണ് മഡ് വോൾക്കാനോകൾ പുറത്തേക്ക് തെറിപ്പിക്കുന്നത്. ഇതിനൊപ്പം വലിയ അളവിൽ പ്രകൃതിവാതകവും ചിലപ്പോൾ പുറത്തേക്കു വരും. സാധാരണ അഗ്നിപർവതങ്ങളെപ്പോലെ ഇവയെ ചുറ്റിപ്പറ്റി തീയോ ചൂടോ പുകയോ ഒന്നുമില്ലാത്തതിനാൽ ഇവ ശ്രദ്ധിക്കപ്പെടാറില്ല.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group