പാക് അധീന കശ്മീരിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം, ഉത്തരവാദി പാകിസ്താൻ- ഇന്ത്യ

പാക് അധീന കശ്മീരിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം, ഉത്തരവാദി പാകിസ്താൻ- ഇന്ത്യ
പാക് അധീന കശ്മീരിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം, ഉത്തരവാദി പാകിസ്താൻ- ഇന്ത്യ
Share  
2025 Oct 03, 09:38 PM

ന്യൂഡൽഹി: പാക് അധീന കശ്മീരിൽ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിൽ അന്താരാഷ്ട്ര സമൂഹം പാകിസ്താനെ ഉത്തരവാദിയായി കണക്കാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ. പാകിസ്താൻ നടത്തുന്ന അടിച്ചമർത്തലിന്‍റെയും വിഭവങ്ങൾ കൊള്ളയടിച്ചതിന്‍റെയും പരിണിത ഫലമാണ് ഇതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.


'പാക് അധീന കശ്മീരിന്റെ പല ഭാഗങ്ങളിലും നടക്കുന്ന പ്രതിഷേധവും സാധാരണക്കാർക്ക് നേരെ പാക് സൈന്യം നടത്തുന്ന ക്രൂരതകളും ശ്രദ്ധയിൽപ്പെട്ടു. ഇതിന്റെ എല്ലാ ഉത്തരവാദിത്വവും പാകിസ്താൻ ഏറ്റെടുക്കണം. ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് അവിടെ നടക്കുന്നത്. പാകിസ്താന്റെ അടിച്ചമർത്തൽ സമീപനത്തിന്റേയും നിയമവിരുദ്ധമായ കടന്നുകയറ്റത്തിന്‍റെ ഫലമായി നടക്കുന്ന വിഭവ കൊള്ളയുടെയും പരിണിതഫലമാണ് ഇതെന്നാണ് ഇന്ത്യ കരുതുന്നത്. ഈ കടുത്ത മനുഷ്യാവകാശ ലംഘനത്തിന് പൂർണ ഉത്തരവാദികൾ പാക്കിസ്താനാണ്’, വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.


പാകിസ്താനില്‍ താമസിക്കുന്ന കശ്മീരി അഭയാര്‍ത്ഥികള്‍ക്കായി പാക് അധീന കശ്മീർ നിയമസഭയിൽ സംവരണം ചെയ്തിട്ടുള്ള 12 സീറ്റുകള്‍ നിര്‍ത്തലാക്കണമെന്നും പാക് അധീന കശ്മീരില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ വേണമെന്നുമുള്‍പ്പെടെയുള്ള 38 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പാക് അധീന കശ്മീരിൽ പ്രതിഷേധം നടക്കുന്നത്. സബ്സിഡിയുള്ള ധാന്യപ്പൊടി, മംഗള ജലവൈദ്യുത പദ്ധതിയുമായി ബന്ധിപ്പിച്ച ന്യായമായ വൈദ്യുതി താരിഫ് തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ മുന്നോട്ടുവെക്കുന്നുണ്ട്.


പ്രതിഷേധം നേരിടാന്‍ കനത്ത സന്നാഹങ്ങളാണ് പാക് ഭരണകൂടം വിന്യസിച്ചത്. ആയുധങ്ങളുമായി സൈനിക വ്യൂഹങ്ങള്‍ പാക് അധീന കശ്മീരില്‍ ഫ്‌ളാഗ് മാര്‍ച്ചുകള്‍ നടത്തി. ആയിരക്കണക്കിന് സൈനികരെ പഞ്ചാബില്‍നിന്ന് ഇവിടേക്ക് മാറ്റിയിട്ടുണ്ട്. സൈന്യത്തിന്റെ വെടിയേറ്റ് 12 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 200-ലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.


റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുസാഫറാബാദില്‍ അഞ്ച് പ്രതിഷേധക്കാരും ധീര്‍ക്കോട്ടില്‍ അഞ്ചുപേരും ദദ്യാളില്‍ രണ്ടുപേരും വെടിയേറ്റ് മരിച്ചു. മൂന്ന് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് വിവരം.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI