താലിബാൻ വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക്; പാക്കിസ്ഥാനെ പൂട്ടാന്‍ ഇന്ത്യയുടെ തന്ത്രം

താലിബാൻ വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക്; പാക്കിസ്ഥാനെ പൂട്ടാന്‍ ഇന്ത്യയുടെ തന്ത്രം
താലിബാൻ വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക്; പാക്കിസ്ഥാനെ പൂട്ടാന്‍ ഇന്ത്യയുടെ തന്ത്രം
Share  
2025 Oct 03, 09:30 AM

താലിബാന്‍ വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക്. 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതിനു ശേഷം നടക്കുന്ന ആദ്യ ഉന്നതതല സന്ദര്‍ശനമാണിത്. ഇന്ത്യ-താലിബാൻ ബന്ധത്തിൽ പുതിയ അധ്യായമെന്നാണ് ഈ സന്ദര്‍ശനത്തെ വിലയിരുത്തപ്പെടുന്നത്. ഈ മാസം 9നാണ് താലിബാന്‍ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യയിലെത്തുക. ഒക്ടോബർ 9-നും 16-നും ഇടയിൽ ന്യൂഡൽഹി സന്ദർശിക്കാൻ മുത്തഖിക്ക് അന്താരാഷ്ട്ര യാത്രാ വിലക്കുകളിൽ നിന്ന് ഇളവ് ലഭിച്ചതായി ഐക്യരാഷ്ട്രസഭ രക്ഷാസമിതി സ്ഥിരീകരിച്ചു.


മാസങ്ങളായി ഇന്ത്യൻ നയതന്ത്ര അധികൃതര്‍ ഈ നിമിഷത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും മുതിർന്ന ഐഎഫ്എസ് ഉദ്യോഗസ്ഥൻ ജെ.പി. സിങ്ങും ഉൾപ്പെടെയുള്ള ഇന്ത്യൻ ഉദ്യോഗസ്ഥർ മുത്തഖിയുമായും മറ്റ് താലിബാൻ നേതാക്കളുമായും നിരവധി തവണ ചർച്ചകൾ നടത്തിയിട്ടുണ്ട്. ദുബായില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചകൾ. അഫ്ഗാന്റെ ആരോഗ്യമേഖലയ്ക്കായും അഭയാര്‍ഥി പുനരധിവാസത്തിനായും ഇന്ത്യ നല്‍കുന്ന സഹായത്തെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു അന്ന് നടന്നത്.


ഓപ്പറേഷന്‍ സിന്ദൂറിനു തൊട്ടുപിന്നാലെ വിദേശകാര്യമന്ത്രി എസ് .ജയശങ്കര്‍ മുത്തഖിയുമായി സംഭാഷണം നടത്തിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെ താലിബാന്‍ അപലപിച്ചതിനെ ജയശങ്കര്‍ അഭിനന്ദിക്കുകയും മുന്‍പോട്ടുള്ള സൗഹൃദം ആവര്‍ത്തിക്കുകയും ചെയ്തു.


പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള തീവ്രവാദ നീക്കങ്ങളില്‍ ഇന്ത്യയും അഫ്ഗാനും ഒരേ നിലപാടാണെന്നും അന്നത്തെ സംഭാഷണത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം അഫ്ഗാനുള്ള സഹായം ഇന്ത്യ വര്‍ധിപ്പിച്ചു. ഊർജ്ജ സഹായം മുതൽ അടിസ്ഥാന സൗകര്യ സഹകരണം വരെയുള്ള ആവശ്യങ്ങൾ താലിബാൻ ഭരണകൂടം ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചു.


2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം, ഇന്ത്യ അഫ്ഗാനിസ്ഥാന് ഏകദേശം 50,000 ടൺ ഗോതമ്പ്, 330 ടണ്ണിലധികം മരുന്നുകളും വാക്സിനുകളും, 40,000 ലിറ്റർ കീടനാശിനികൾ എന്നിവ കൂടാതെ മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തിട്ടുണ്ട്.


ഇപ്പോള്‍ പ്രഖ്യാപിച്ച സന്ദര്‍ശനം പാക്കിസ്ഥാനുള്ള അടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കാബൂളില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ഏറെ നാളായി ശ്രമിക്കുന്നുണ്ട്. ഈ വർഷമാദ്യം 80,000-ത്തിലധികം അഫ്ഗാൻ അഭയാർത്ഥികളെ തിരിച്ചയക്കാനുള്ള ഇസ്ലാമാബാദിന്റെ തീരുമാനം താലിബാനുമായുള്ള ബന്ധം വഷളാക്കി, ഇത് ഇന്ത്യക്ക് കൂടുതൽ ശക്തമായി ഇടപെടാനുള്ള ഇടം നൽകി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ സന്ദർശനം തന്ത്രപരമായ ഒരു ചൂതാട്ടമാണ്. താലിബാൻ സർക്കാരുമായി നേരിട്ട് ഇടപെടുന്നത് അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ ദീർഘകാല താൽപ്പര്യങ്ങൾ ഉറപ്പാക്കാനും, മേഖലയിൽ നിന്ന് ഉയരുന്ന ഭീകര ഭീഷണികളെ തടയാനും, ചൈന, പാക്കിസ്ഥാന്‍ സ്വാധീനങ്ങളെ പ്രതിരോധിക്കാനും ഇന്ത്യക്ക് അവസരം നൽകുന്നു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI