
ന്യൂഡൽഹി: വോട്ടർ പട്ടിക പ്രത്യേക തീവ്രപരിഷ്‌കരണം പൂർത്തിയായപ്പോൾ പൗരത്വരേഖ ഹാജരാക്കാത്തതിൻ്റെ പേരിൽ ബിഹാറിൽ പട്ടികയിൽനിന്ന് തളളപ്പെട്ടത് 6000 പേർ. ആഗസ്റ്റ് ഒന്നിൻ്റെ കരട് വോട്ടർപട്ടികയിൽനിന്ന് പൗരത്വത്തിന്റെ പേരിൽ ആരും പുറത്തായിരുന്നില്ല. അന്തിമപ്പട്ടിക വന്നപ്പോഴാണ് മാറ്റം.
പൗരത്വഭേദഗതി നിയമം പിൻവാതിലിലൂടെ അടിച്ചേൽപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനെ കേന്ദ്രസർക്കാർ മറയാക്കുന്നുവെന്ന ആക്ഷേപം പ്രതിപക്ഷം ഉയർത്തുന്നതിനിടയിലാണ് ഇത്. കരട് വോട്ടർപട്ടികയിൽ 7.24കോടി വോട്ടർമാരാണുണ്ടായിരുന്നത്.അന്തിമപട്ടികയിൽനിന്ന് പുറത്തായത് 47 ലക്ഷം പേരാണ്.
അന്തിമപട്ടികയിൽ ഏറ്റവുമധികം ഒഴിവാക്കപ്പെട്ടത് സ്ത്രീവോട്ടർമാരാണ്. ഇരട്ട വോട്ടാണ് ഈ ഒഴിവാക്കലിന് കാരണം. വിവാഹിതരായ സ്ത്രീകൾക്ക് രക്ഷിതാക്കൾക്കൊപ്പമുള്ള താമസസ്ഥലത്തും ഭർത്തൃവീട് ഇരിക്കുന്ന സ്ഥലത്തും വോട്ടുകളുള്ളതായി കണ്ടെത്തിയതിനാൽ ഒരു വോട്ട് ഒഴിവാക്കപ്പെട്ടു.
അന്തിമപട്ടികയിൽ ഒഴിവായ 3.66ലക്ഷം പേരിൽ 62,000 പേർ മരിച്ചുപോയവരാണ്. 1.64 ലക്ഷം പേർ സ്ഥിരമായി സ്ഥലം മാറിപ്പോയി. 81,000 പേരുടേത് ഇരട്ടവോട്ടുകളാണ്. 48,000 പേരുടെ മേൽവിലാസം കണ്ടെത്താനായില്ല. പ്രായപൂർത്തിയാകാതെ അമപക്ഷിച്ച 100 പേരുകളും തള്ളപ്പെട്ടിട്ടുണ്ട്.
38 ജില്ലകളിലും വോട്ടർമാർ കുറഞ്ഞു
ബിഹാറിലെ 38 ജില്ലകളിലും എസ്ഐആറിന് മുമ്പുണ്ടായിരുന്ന പട്ടികയിലുണ്ടായതിനെക്കാൾ വോട്ടർമാർ കുറഞ്ഞു. മുസ്‌ലിങ്ങൾ ഏറെയുള്ള ഗോപാൽഗഞ്ജ്, കിഷൻഗഞ്ജ്, പൂർണിയ ജില്ലകളിലാണ് ഏറ്റവും കുറവ്. എന്നാൽ, ഓഗസ്റ്റ് ഒന്നിൻ്റെ കരട് പട്ടിക ഒ വച്ചുനോക്കിയാൽ നേരിയ വർധനയുണ്ട് ഗോപാൽഗഞ്ജിലാണ് ഏറ്റവുമധികം പേർ കുറഞ്ഞത്. 12.13 ശതമാനം. ഇവിടെ 17.02 ശതമാനമാണ് മുസ്‌ലിം ജനസംഖ്യ. ഗോപാൽഗഞ്ജിൽ എസ്ഐആറിനുമുൻപ് 20.56 ലക്ഷമായിരുന്നു വോട്ടർമാർ. കരട് വോട്ടർപട്ടികയിൽ 17.46 ലക്ഷമായി. എന്നാൽ, അന്തിമപ്പട്ടികയിൽ ഇത് 18.07 ലക്ഷമായി ഉയർന്നു. കിഷൻഗഞ്ജിൽ 9.69 ശതമാനവും പൂർണിയയിൽ 8.41 ശതമാനവും വോട്ടർമാർ കുറഞ്ഞു.
സിമാഞ്ചൽ മേഖലയിൽപ്പെട്ട രണ്ട് ജില്ലകളും പശ്ചിമബംഗാളിനോട് അതിർത്തി പങ്കിടുന്നവയാണ്. സംസ്ഥാനത്തെ ഏക മുസ്‌ലിംഭൂരിപക്ഷ ജില്ല കൂടിയാണ് കിഷൻഗഞ്ച്. 2011-ലെ സെൻസസ് പ്രകാരം 67.98 ശതമാനമാണ് ഇവിടെ മുസ്ലിങ്ങൾ. പൂർണിയയിൽ 38.46 ശതമാനമാണിത്. സീമാഞ്ചലിൽപ്പെട്ട തിഹാർ, അരാരിയ ജില്ലകളിൽ യഥാക്രമം 7.12 ശതമാനവും 5.55 ശതമാനവും പേർ വോട്ടർപട്ടികയിൽ നിന്നൊഴിവായി. കതിഹാറിൽ 44.47 ശതമാനവും അരാരിയയിൽ 42.95 ശതമാനവും മുസ്‌ലിങ്ങളുണ്ട്. കിഷൻഗഞ്ജ്, അരാരിയ, മധുബനി, ഈസ്റ്റ് ചമ്പാരൻ, സീതാമഡി, സുപോൽ, വെസ്റ്റ് ചമ്പാരൻ ജില്ലകൾ നേപ്പാളിനോട് അതിർത്തി പങ്കിടുന്നവയാണ്. ഇവിടങ്ങളിലെല്ലാം അഞ്ചു ശതമാനത്തിനുമേൽ വോട്ടർമാർ കുറഞ്ഞിട്ടുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group